Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാലക്കാട് നഗരസഭ: സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർക്കെതിരെ യുഡിഎഫിന്റെ അവിശ്വാസം

palakkad-municipality പാലക്കാട് മുനിസിപ്പാലിറ്റി (ഫയൽ ചിത്രം)

പാലക്കാട്∙ നഗരസഭയിലെ നാലു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർക്കെതിരെ യുഡിഎഫ് അവിശ്വാസത്തിനു നോട്ടിസ് നൽകി. തദ്ദേശസ്വയംഭരണ വുകുപ്പ് റീജനൽ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണു നോട്ടിസ് നൽകിയത്. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. നിലവിൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല.

ചെയർപെഴ്സനും വൈസ്ചെയർമാനും എതിരെ അവിശ്വാസം നൽകുന്നതിന്റെ മുന്നോടിയായിട്ടാണ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാർക്കെതിരെ അവിശ്വാസം നൽകിയത്. പതിനഞ്ചു ദിവസത്തിനുള്ളിൽ നോട്ടിസിൻമേൽ ചർച്ചയും വോട്ടെടുപ്പും നടക്കും.

related stories