Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി ഗവേഷകര്‍ക്ക് 40,000 രൂപയുടെ യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പ്

Representation Image Representation Image

കൊച്ചി∙ കലാ-സാംസ്‌കാരിക രംഗത്തെ ഗവേഷണങ്ങള്‍ക്കായി നല്‍കുന്ന യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മലയാള ഭാഷയില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് അവരുടെ പ്രോജക്ടുകള്‍ പ്രമാണവല്‍കരിക്കുന്നതിനാണിത്. ഇന്ത്യയില്‍ കല-സാംസ്‌കാരിക രംഗത്തെ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ആയ സഹാപീഡിയ ഫെലോഷിപ്പ് ഇംഗ്ലിഷ്, ഹിന്ദി, ഉര്‍ദു, ബംഗാളി, മറാഠി, തമിഴ്, മലയാളം എന്നിങ്ങനെ ആറ് ഭാഷകളില്‍ ലഭ്യമാണ്. ഫെലോഷിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ https://www.sahapedia.org/sahapedia-unesco-fellowships-2018 എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ആദ്യ യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പിലൂടെ വലിയ വിവരശേഖരമാണു ലഭിച്ചത്. ഇവ പൊതുജനങ്ങള്‍ക്കായി സഹാപീഡിയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ദേശീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സാംസ്‌കാരിക വകുപ്പ് നല്‍കുന്ന സാമ്പത്തിക സഹകരണത്തിലൂടെയാണു യുനെസ്‌കോ-സഹാപീഡിയ ഫെലോഷിപ്പ് 2018 നല്‍കുന്നത്. 40,000 രൂപയുടേതാണ് ഓരോ ഫെലോഷിപ്പും. പോസ്റ്റ് ഡോക്ടറല്‍ ഗവേഷകര്‍, പിഎച്ച്ഡി ഗവേഷകര്‍, ബിരുദാനന്തര ബിരുദമോ, തത്തുല്യമായ യോഗ്യതയോ ഉള്ളവര്‍ക്കാണ് അര്‍ഹത. അവസാന തീയതി 2018 ജൂണ്‍ 30. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 2018 ഓഗസ്റ്റില്‍ ഗവേഷണം തുടങ്ങി ആറുമാസത്തിനകം പ്രബന്ധം സമര്‍പ്പിക്കണം.