Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ.ബി. നസീമ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

wayanad-map

വയനാട്∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കെ.ബി. നസീമ തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസിലെ ടി. ഉഷാകുമാരി മുന്നണി ധാരണയുടെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണു തിരഞ്ഞെടുപ്പ് നടന്നത്.

പടിഞ്ഞാറത്തറ ഡിവിഷന്‍ അംഗമായ നസീമ വനിതാ ലീഗ് പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ്. യുഡിഎഫിലെ ഒരു വോട്ട് അസാധുവായി. 16 അംഗങ്ങളുള്ള ഭരണസമിതിയില്‍ കോണ്ഗ്രസ്‍- ആറ്, സിപിഎം- അഞ്ച്, മുസ്‌ലിംലീഗ്- നാല്, ജെഡിയു- ഒന്ന് എന്നിങ്ങനെയാണു കക്ഷിനില.