Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൽഫി: കടലിൽ വീണ ഇന്ത്യൻ വിദ്യാർഥി മരിച്ചു

selfie-3

മെൽബൺ∙ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ വിനോദയാത്രയ്ക്കിടെ കൂട്ടുകാർക്കൊപ്പം പാറപ്പുറത്തു നിന്നു സെൽഫിയെടുക്കുന്നതിനിടെ കാൽവഴുതി കടലിൽ വീണ് ഇന്ത്യൻ വിദ്യാർഥി മരിച്ചു.

തുറമുഖ നഗരമായ ആൽബനിയിലുള്ള പാറപ്പുറത്തുനിന്നു 40 മീറ്റർ താഴ്ചയിലുള്ള കടലിൽ വീണ് അങ്കിത് എന്ന ഇരുപതുകാരനാണു മരിച്ചത്. അങ്കിത് പെർത്തിലാണു പഠിച്ചിരുന്നത്.