Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഷറഫിന് അപൂർവ രോഗം: മടക്കം ഉടൻ ഇല്ല

Pervez Musharraf

ഇസ്‍ലാമാബാദ് ∙ പാക്കിസ്ഥാനിലെ മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന്റെ (75) ആരോഗ്യം അനുദിനം ക്ഷയിച്ചു വരുന്നതിനാൽ പാക്കിസ്ഥാനിലേക്കു മടങ്ങി വരിക ബുദ്ധിമുട്ടാണെന്ന് റിപ്പോർട്ട്.  2007 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട മുഷറഫ്, 2016 ൽ ദുബായിയിലേക്കു താമസം മാറ്റിയ ശേഷം തിരിച്ചെത്തിയിട്ടില്ല.  

രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടാൻ മുഷറഫിനോട് പാക്കിസ്ഥാനിലെത്തണമെന്ന് കോടതി പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അപൂർവ രോഗം പിടിപെട്ട മുഷറഫിന് 3 മാസത്തിലൊരിക്കൽ ലണ്ടനിൽ ചികിൽസയ്ക്കു പോകണം. പാക്കിസ്ഥാനിലേക്കു മടങ്ങിയാൽ ചികിൽസ മുടങ്ങുമെന്ന ആശങ്കയുണ്ടെന്നും തൽക്കാലം തിരിച്ചു പോകാൻ ഉദ്ദേശ്യമില്ലെന്നും ഓൾ പാക്കിസ്ഥാൻ മുസ്‌ലിംലീഗ് (എപിഎംഎൽ) നേതാവ് മുഹമ്മദ് അംജദിനെ ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു.