Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയത്തെ സൂക്ഷിക്കാം, അനങ്ങാതെ ഇരിക്കേണ്ട

Heart

ടൊറൊന്റോ∙ 20 മിനിറ്റു കൂടുമ്പോൾ എഴുന്നേറ്റു നിൽക്കുക, 7 മിനിട്ട് നടക്കുകയോ മറ്റേതെങ്കിലും ലഘുവ്യായാമത്തിൽ ഏർപ്പെടുകയോ ചെയ്യുക. ഹൃദ്രോഗികൾക്ക് കനേഡിയൻ കാർ‍ഡിയോ വാസ്കുലർ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ നൽകുന്ന ഉപദേശമാണിത്. അനങ്ങാതെ ഒറ്റയിരിപ്പിരിക്കുന്ന നീണ്ട ഇടവേളകൾ വിഭജിച്ചു ലഘുവ്യായാമം ചെയ്താൽ ഒരു ദിവസം 770 കാലറി ഊർജം അനായാസം ഉപയോഗിക്കാമെന്നാണു കാനഡയിലെ അൽബേർട്ട സർവലാശാലയിലെ ഏയ്‌ലർ റമദി നടത്തിയ പഠനം കണ്ടെത്തിയത്. ശരാശരി 63 വയസ്സ് പ്രായമുള്ള, ഹൃദ്രോഗികളായ 132 പേരെ നിരീക്ഷിച്ചാണു പഠനം തയാറാക്കിയത്.