Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയ: ഐഎസ് ആക്രമണത്തിൽ 14 മരണം

Syria-attack

ബെയ്​റൂട്ട് ∙   കിഴക്കൻ സിറിയയിൽ ഐഎസ് ഭീകരർക്കെതിരെ പൊരുതുന്ന സിറിയൻ വിമതരുടെ മുന്നണിയായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിലെ (എസ്ഡിഎഫ്) 41 പോരാളികൾ കഴിഞ്ഞദിവസം കൊല്ലപ്പെട്ടതായി .യുദ്ധനിരീക്ഷരായ സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. 

ഇറാഖ് അതിർത്തിയോടു തൊട്ടുകിടക്കുന്ന ഹജിൻ മേഖലയിലാണ് ഐഎസ് ഭീകരർ യുഎസ് പിന്തുണയുള്ള സിറിയൻ വിമതരെ വധിച്ചത്.

ഹജിൻ മേഖലയിൽ അവശേഷിക്കുന്ന 2,000 ഐഎസ് ഭീകരർക്കെതിരെ പോരാട്ടത്തിലാണു സിറിയൻ വിമതർ. സെപ്റ്റംബർ 10നുശേഷം ഇവിടെ ഇതുവരെ 270 സിറിയൻ വിമതരും 496 ഐഎസ് ഭീകരരും കൊല്ലപ്പെട്ടെന്നാണു കണക്ക്.