Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോ: യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം

മെക്സിക്കോസിറ്റി ∙ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവും മകളുമായ ഇവാൻക എന്നിവർ എത്തുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് ഇവിടത്തെ യുഎസ് കോൺസുലേറ്റിനു നേരെ ആക്രമണം. മെക്സിക്കൻ പ്രസിഡന്റായി ആൻദ്രെ മാനുവൽ ലോപ്പസ് ഒബ്രദോർ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ ഇവിടെത്തിയത്.

ഒരാൾ കെട്ടിടത്തിനു നേരെ സ്ഫോടകവസ്തു എറിയുകയായിരുന്നു. ഇതിനിടെ, ഇടത് അനുഭാവിയായ ഒബ്രദോർ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്യത്തു വൻ പരിഷ്കാരങ്ങൾ നടപ്പാക്കുമെന്ന് ഒബ്രദോർ വ്യക്തമാക്കി.