Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : അശ്വതി

1kids jothisom

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. അശ്വതിനക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ

പഠനകാര്യങ്ങളിൽ ആവശ്യമില്ലാതെ ധൃതി കാണിക്കുന്ന സ്വഭാവം അശ്വതിക്കാര്‍ക്കുണ്ട്.

ഉത്സാഹത്തോടെ ചെയ്താൽ ഏതു കാര്യത്തിലും വിജയം നേടാൻ കഴിയുന്ന വിദ്യാർഥികളാണ് അശ്വതി നക്ഷത്രക്കാര്‍. എന്നാൽ പലപ്പോഴും പ്രവർത്തനങ്ങളിൽ നിങ്ങൾ  തളർന്നു പോകാറുണ്ട്. അതിൽ നിന്നു പിന്തിരിയാൻ ഈ അധ്യയന വർഷം ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. വേണ്ടത് വേണ്ടസമയത്തു തന്നെ ചെയ്യാനുള്ള കഴിവ് ഉണ്ട്. എന്നാല്‍ കാര്യങ്ങൾ മറ്റൊരവസരത്തിലേക്ക്  മാറ്റിവയ്ക്കുന്ന സ്വഭാവം നിയന്ത്രിക്കുക. 

പഠനകാര്യങ്ങളിൽ ആവശ്യമില്ലാതെ ധൃതി കാണിക്കുന്ന സ്വഭാവം അശ്വതിക്കാര്‍ക്ക് ഉണ്ടാകാം. ധൃതി മാറ്റി ഓരോ കാര്യങ്ങളും മനസ്സിലാക്കി മാത്രം അടുത്ത കാര്യത്തിലേക്കു കടക്കാൻ ശ്രമിക്കുക. അടുക്കും ചിട്ടയുമില്ലാതെ പുസ്തകങ്ങളും  പഠനോപകരണങ്ങളും വാരിവലിച്ചിടുന്ന സ്വഭാവവും ചില അശ്വതിക്കാര്‍ പ്രകടിപ്പിക്കും. ഇതും നിയന്ത്രിക്കണം. പഠനകാര്യങ്ങളിലും മറ്റും ഒരു തീരുമാനം എടുത്താൽ അതിൽ നിന്നു പിന്മാറാതിരിക്കാൻ ഈ അധ്യയനവർഷം ശ്രദ്ധിക്കുക. പഠനകാര്യങ്ങളെ ഗൗരവമല്ലാതെ കാണുന്ന ഒരു സ്വഭാവരീതി അശ്വതിക്കാര്‍ക്കുണ്ട്. പഠനം അൽപം കൂടി ഗൗരവമായി ഈ വര്‍ഷം മുതല്‍ കാണണം.

ബ്രഹ്മി നട്ടു പിടിപ്പിച്ച് പരിപാലിക്കുന്നതും ബ്രഹ്മി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പ്രയോജനകരമാണ്.