Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നക്ഷത്രമറിഞ്ഞ് പഠിക്കാം : കാർത്തിക

കാർത്തിക

പഠിക്കാനുള്ള കഴിവ് ഒാരോ കുട്ടിക്കും വ്യത്യസ്തമാണ്. കാർത്തികനക്ഷത്രത്തിന്റെ സ്വഭാവം മനസ്സിലാക്കി പഠനം ക്രമീകരിക്കാനും മെച്ചപ്പെടുത്താനും ജ്യോതിഷ വിദഗ്ദ്ധൻ ഹരി പത്തനാപുരം നൽകുന്ന നിർദേശങ്ങൾ.

ഓർമയാണ് നിങ്ങളുടെ കരുത്ത്. പക്ഷേ, നിർബന്ധിച്ചാൽ മാത്രമേ പഠനത്തിൽ ശ്രദ്ധിക്കൂ എന്ന സ്വഭാവം മാറ്റണം.

വളരെ മുൻപ് മനസ്സിലാക്കിയ കാര്യങ്ങൾ പോലും ദീർഘകാലം ഓർത്തുവയ്ക്കാൻ കഴിവുള്ള ആളാണ് കാര്‍ത്തിക നക്ഷത്രക്കാര്‍. പക്ഷേ, നിർബന്ധിച്ചാൽ മാത്രമേ പഠനം അടക്കമുള്ള കാര്യങ്ങളിൽ ശ്രദ്ധാലു ആകാറുള്ളു. സ്വന്തമായി ഏതു കാര്യവും ചെയ്യാനുള്ള മൗലിക പ്രതിഭ ഉണ്ട്.  കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്താൻ ഈ അധ്യയനവർഷം ശ്രമിക്കണം.  പരീക്ഷ എഴുതാൻ സമയം തികഞ്ഞില്ല  എന്ന പരാതി മിക്കപ്പോഴും ഉന്നയിക്കാൻ നിങ്ങളെ സംബന്ധിച്ച് സാധ്യതയുണ്ട്.  അതിനാൽ കൃത്യസമയത്തിനുള്ളിൽ ഉത്തരങ്ങള്‍ എഴുതി പൂര്‍ത്തിയാക്കാനുള്ള പരിശീലനം വീട്ടില്‍ നടത്തണം. 

മാർക്ക് നോക്കി ഉത്തരങ്ങൾ എഴുതാൻ ശ്രമിക്കണം. രണ്ടു മാർക്ക് മാത്രം ലഭിക്കേണ്ട ചോദ്യത്തിന് എത്ര വാരി വലിച്ച് എഴുതിയാലും രണ്ട് മാർക്ക് മാത്രമേ കിട്ടുകയുള്ളു.  അതിനാൽ കുറവു മാർക്ക് ഉള്ള ചോദ്യങ്ങൾക്ക് കൂടുതൽ ഉത്തരം എഴുതി സമയം കളയാതെ നോക്കുക.  ആ സമയം കൂടി എടുത്ത് കൂടുതൽ മാർക്ക് കിട്ടാനുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

ചുവന്ന തുളസി നട്ട് പരിപാലിക്കുക. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്ക് കുടിക്കാം