Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ന് സന്ധ്യയ്ക്കാണ് ആ പുണ്യമുഹൂർത്തം, വർഷത്തിലൊരിക്കൽ ഈ ദിനം

കർക്കടക സംക്രമം

സൂര്യദേവൻ ഉത്തരായനത്തിൽ നിന്ന് ദക്ഷിണായനത്തിലേയ്ക്ക് പ്രവേശിക്കുന്ന പുണ്യമുഹൂർത്തമാണ്  കർക്കടകസംക്രമം . സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം. മിഥുനമാസത്തിലെ അവസാന ദിനമാണ് കർക്കടക സംക്രമ ദിനം .2018 ജൂലൈ  16  തിങ്കളാലാഴ്ച സന്ധ്യയ്ക്കാണ് സംക്രമം വരിക.

സംക്രമ ദിനത്തിൽ വീട് മുഴുവൻ തൂത്തുവാരി തുടച്ച് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുക. ചേട്ടാഭഗവതിയെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചടങ്ങുനടത്തുന്നത്.  സംക്രമ ദിനത്തിൽ സന്ധ്യയ്ക്കു മുമ്പായി  ഗൃഹനാഥ ‘ചേട്ടാ ഭഗവതി പുറത്ത്, ശ്രീ ഭഗവതി (ശീവോതി) അകത്ത്’’ എന്നു പറഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായി ശ്രീ ഭഗവതിയെ വരവേൽക്കാൻ സന്ധ്യാ ദീപം തെളിക്കുന്നു.  സംക്രമ ദിനത്തിൽ സന്ധ്യയ്ക്ക് നിലവിളക്കു കൊളുത്തുമ്പോൾ  അഷ്ടമംഗല്യം വയ്ക്കാറുണ്ട്.ഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കുക  എന്ന സങ്കല്പമാണിത്. പ്രാദേശികമായി ഈ ചടങ്ങുകൾക്ക് വ്യത്യാസമുണ്ട്.

ashtamangalyam

കർക്കടകം ഒന്നാം തിയതി രാവിലെ കുളികഴിഞ്ഞു ശരീരശുദ്ധിയോടെ അഷ്ടമംഗല്യമൊരുക്കിവച്ച് ദീപം തെളിയിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരിത്തുന്നു എന്ന സങ്കല്പത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വയ്ക്കുന്നത്. തുടർന്ന് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം.  രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യേണ്ടത്.