Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏറ്റവും നല്ല കാലത്ത് വിവാഹമോചനം നടക്കുമോ?

family

ജാതകപ്രകാരം അല്ലെങ്കിൽ ഗ്രഹങ്ങളുടെ സഞ്ചാരമനുസരിച്ച് (ചാരവശാൽ) നല്ല കാലവും ചീത്തകാലവും ഒക്കെ ഉണ്ടാകും. എന്നാൽ ഏറ്റവും നല്ല കാലത്ത് ചില ചീത്തകാര്യങ്ങളും മോശം സമയത്ത് നല്ല കാര്യങ്ങളും നടക്കും. മുൻപ് ഒരു സ്ത്രീക്ക് നല്ല കാലമാണ് എന്ന് പറഞ്ഞ സമയത്താണ് വിവാഹമോചനം നടന്നത്. അത് ഒരു ദുഃഖകരമായ കാര്യമാണ് എങ്കിലും അവർ യഥാർഥത്തിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്. ജോലി പോകുമ്പോൾ നമ്മൾ വിചാരിക്കും നല്ല സമയത്ത് ഇങ്ങനെ എന്താ സംഭവിച്ചത് എന്ന്. എന്നാൽ ഒരുപക്ഷേ കൂടുതൽ നല്ല ജോലി കിട്ടാൻ വേണ്ടിയാകും അങ്ങനെ സംഭവിച്ചത്. അല്ലെങ്കിൽ മറ്റു കുഴപ്പങ്ങളിൽ പെടാതെ നമ്മെ ദൈവം രക്ഷിച്ചതും ആകും. ദൈവത്തിന്റെ പദ്ധതികൾ പലതും പിന്നീടാകും നമുക്ക് മനസിലാവുക. 

പുതുവർഷഫലമോ വാരഫലമോ വായിക്കുമ്പോൾ പലർക്കും ഇത്തരം സംശയങ്ങൾ തോന്നാം. ജാതകവശാൽ ചീത്തകാലം ആയിട്ടുള്ളവർക്ക് ചാരവശാൽ നല്ലകാലമായാല്‍ ഒരു സമ്മിശ്രമായ ഫലമാണ് ഉണ്ടാവുക. ജാതകപ്രകാരവും ചാരവശാലും നല്ല കാലമായാൽ നല്ല ഫലങ്ങൾ കൂടുതലായിരിക്കുകയും ചെയ്യും.

ശക്തൻ തമ്പുരാന്റെ കാലത്ത് ഒരിക്കൽ യുദ്ധത്തിന് പുറപ്പെടാൻ തയാറാകുന്ന രാജാവിനോട് കൊട്ടാരം ജ്യോത്സ്യൻ ‘തിരുമനസ്സിന് സമയം നന്നല്ല’ എന്നു പറഞ്ഞു. ജ്യോത്സ്യരുടെ സമയം ഇപ്പോൾ എങ്ങനെയാണ് എന്ന് തിരിച്ച് രാജാവ് ചോദിച്ച കഥ ഐതീഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നുണ്ട്. ശക്തൻ തമ്പുരാൻ ജ്യോത്സ്യന്റെ തല ഉടനെ വെട്ടിക്കളയുകയാണ് ചെയ്തത്. യുദ്ധം ജയിച്ചെങ്കിലും രാജാവിന് യുദ്ധത്തിൽ പരുക്കേൽക്കുകയുണ്ടായത് സമയദോഷം കൊണ്ട് കൂടിയാകാം. സമയദോഷം ആണ് എന്ന് കരുതി പ്രവൃത്തി  ചെയ്യാതിരിക്കരുത്. കൂടുതൽ കരുതൽ വേണം എന്നു മാത്രം. സമയദോഷം ഉള്ള കാലത്ത് ഭാര്യയുടെ പേരിൽ ആണ് സിനിമ ഒക്കെ ടി. രാജേന്ദ്രൻ ചെയ്തിരുന്നത്. നല്ല സമയത്ത് സ്വന്തം പേരിലും അല്ലാത്തപ്പോൾ ഭാര്യയുടെ പേരുവച്ച് അദ്ദേഹം പ്രവർത്തി തുടർന്നുകൊണ്ടിരുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ഒക്കെ ഒന്നിച്ചു ചെയ്തിരുന്ന തമിഴ്നാട്ടുകാരനായ ടി. രാജേന്ദ്രനെ ഈ കാര്യത്തിൽ നമുക്ക് മാതൃകയാക്കാം.

അതിനാൽ നല്ല കാലത്ത് ജോലി പോയെങ്കിൽ ദൈവം നമുക്ക് മറ്റൊരു നല്ല ഉദ്യോഗം തയാറാക്കി വച്ചിട്ടുണ്ട് എന്നാണർഥം. അത് തേടി കണ്ടുപിടിക്കുക മാത്രം ചെയ്താൽ മതി. കുറച്ചു ദിവസം അൽപം ബുദ്ധിമുട്ടുണ്ടാകുന്നത് വലിയ ബുദ്ധിമുട്ടിൽ നിന്നും നമ്മെ രക്ഷിക്കുവാൻ വേണ്ടി തരുന്ന ചെറിയ പാഠമായി കാണുക.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421