Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൂരം നക്ഷത്രക്കാർ, സൗന്ദര്യവും സാമർഥ്യവും തികഞ്ഞവർ

pooram

സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് പൂരം നക്ഷത്രജാതർ. കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ കഷ്ടപ്പാടിൽ പെട്ടെന്ന് മനസ്സലിയുന്നവരും സഹായ മനസ്ഥിതിയുള്ളവരുമാണ്. 

ചന്ദ്രൻ, രാഹു, ശനി, എന്നീ ദശാകാലങ്ങളിൽ വിധിപ്രകാരമുള്ള ദോഷപരിഹാര കർമങ്ങൾ നടത്തണം. മഹാലക്ഷ്മി, അന്നപൂർണേശ്വരിസ്തുതികൾ നിത്യപ്രാർഥനയുടെ ഭാഗമാക്കുക. പൂരവും വെള്ളിയാഴ്ചയും ചേർന്നു വരുന്ന ദിവസം  വ്രതാനുഷ്ഠാനത്തോടെ ക്ഷേത്രദർശനം  നടത്തുന്നതും യക്ഷിക്ക് യഥാശക്തി വഴിപാട് നടത്തുന്നതും ശ്രേയസ്കരമാണ്. പക്കപിറന്നാൾ തോറും ലക്ഷ്മി പൂജയോ ശുക്ര പൂജയോ നടത്തണം. ആദിത്യനാണ് രാശ്യാധിപൻ. ഞായറും പൂരം നക്ഷത്രവും ഒരുമിച്ചു വരുമ്പോൾ ആദിത്യ പൂജയും  ശിവക്ഷേത്രദർശനവും നടത്തുന്നത്  ദോഷാധിക്യം കുറയ്ക്കുമെന്നാണ് വിശ്വാസം.  വെളുപ്പ്, ഇളം നീല, ചുവപ്പ് ഇവയാണ് അനുകൂല നിറങ്ങൾ. 

നക്ഷത്രദേവത -ആര്യമാവ്

നക്ഷത്രമൃഗം - ചുണ്ടെലി

വൃക്ഷം - പ്ലാശ്

ഗണം - മാനുഷം

യോനി - സ്ത്രീ

പക്ഷി- ചകോരം

ഭൂതം -ജലം