കടിഞ്ഞൂൽ പ്രസവത്തിൽ 14 കുട്ടികളുമായി ‘ഫ്രൈഡേ’

കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ശസ്ത്രക്രിയയിലൂടെ 14 കുട്ടികൾക്കു ജന്മം നൽകിയ ഫ്രൈഡേ.

കടിഞ്ഞൂൽ പ്രസവത്തിൽ 14 കുട്ടികളുമായി ‘ഫ്രൈഡേ’ എന്ന നായ. കൊല്ലം മുഖത്തല രജനി നിവാസിൽ നിഖിലിന്റെ ഒന്നര വയസ്സുള്ള ‘നിയോപൊലിറ്റൻ മസ്റ്റിഫ്’ ഇനത്തിൽപെട്ട നായയാണു കൊല്ലം വെറ്ററിനറി കേന്ദ്രത്തിൽ സിസേറിയനു വിധേയയായത്. </p>

64 ദിവസമായിട്ടും പ്രസവിക്കാത്തതിനെ തുടർന്നാണ് ഉടമ ഫ്രൈഡേയെ ആശുപത്രിയിലെത്തിച്ചത്. സ്കാനിങ് പരിശോധനയിൽ കുട്ടികൾ പത്തിലേറെ ഉണ്ടെന്നു കണ്ടെത്തിയതോടെ ഡോക്ടർമാർ ശസ്തക്രിയ നടത്തി. രണ്ടു മണിക്കൂർ നീണ്ടു. അവശനിലയിലായ ഒരു നായ്ക്കുട്ടി ചത്തു.

നായ്ക്കളിൽ ഇത്രയും കുട്ടികൾ ഉണ്ടാകുന്നത് അപൂർവമാണ്. ഡോ.പി.അജിത്, സജയ്കുമാർ, അജിത്ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. വിദേശ ശ്വാനജനുസുകളിൽ ഏറെ പ്രശസ്തമാണ് നിയോപൊലിറ്റൻ മസ്റ്റിഫുകൾ.