Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രയാഗയുടെ എസ്‌യുവി പ്രേമത്തിന് കൂട്ടായ് ജീപ്പ് കോംപസ്

prayaga-jeep Prayaga Martin Jeep Compass

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയായ പ്രയാഗ മറ്റു നടിമാരിൽ നിന്ന് വാഹനകാര്യത്തിൽ വ്യത്യസ്തയാണ്. മറ്റുള്ളവർ കാറുകളും എംയുവികളും ഇഷ്ടപ്പെടുമ്പോൾ പ്രയാഗയുടെ പ്രേമം മസിലൻ എസ് യുവികളോടാണ്. ആദ്യ വാഹനമായ ഡസ്റ്ററും ഇപ്പോഴത്തെ വാഹനമായ എൻഡവറും അതിനുള്ള ഉദാഹരണങ്ങൾ മാത്രം.

prayaga-jeep-1 Prayaga Martin Jeep Compass

ഇപ്പോഴിതാ എസ് യു വി പ്രേമം ഉറപ്പിച്ച് നടി പുതിയ മസിൽ വാഹനം സ്വന്തമാക്കിയിരിക്കുന്നു. റെനൊ ഡസ്റ്ററും ഫോഡിന്റെ എൻഡവറിനും ശേഷം ജീപ്പ് കോംപസിനെയാണ് പ്രഗായ കൂട്ടുപിടിച്ചത്. ജീപ്പ് കോംപസിന്റെ ഉയർന്ന വകഭേദമായ ലിമിറ്റഡാണ് നടി സ്വന്തമാക്കിയത്. കൊച്ചിയിലെ ജീപ്പ് ഷോറൂമിൽ നിന്നാണ് നടി ജീപ്പ് സ്വന്തമാക്കിയത്.

prayaga-jeep-2 Prayaga Martin Jeep Compass

മലയാള സിനിമ ലോകത്തെ ഇഷ്ട എസ് യു വിയായി മാറുകയാണ് ജീപ്പ്. നേരത്തെ ശ്രീനിവാസനും ഉണ്ണിമുകുന്ദനും നിർമാതാവ് ആന്റണി പെരുമ്പാവൂരും സംവിധായകൻ മിഥുൻ മാനുവലും ജീപ്പിന്റെ ഈ ചെറു എസ് യു വി സ്വന്തമാക്കിയിരുന്നു.

prayaga-jeep-3 Prayaga Martin Jeep Compass

ജീപ്പിന്റെ ചെറു എസ് യു വി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്. 3750 ആര്‍പിഎമ്മില്‍ 173 പിഎസ് കരുത്തും 1750 മുതല്‍ 2500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണു 2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 162 എച്ച് പി വരെ കരുത്തും 250 എന്‍ എം വരെ ടോര്‍ക്കും നല്‍കുന്ന 1.4 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണുള്ളത്.

ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമി മൈലേജാണു കമ്പനി അവകാശപ്പെടുന്നത്. ഇരു എന്‍ജിനുകള്‍ക്കുമൊപ്പം ആറു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണു ഗീയര്‍ബോക്‌സ്. 15.42 ലക്ഷം മുതല്‍ 22.01 ലക്ഷം രൂപവരെയാണ് ജീപ്പ് കോംപസിന്റെ കൊച്ചി എക്‌സ്‌ഷോറൂം വില.