Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എക്സ്‌യു‌വി 300 തന്നെയോ? മഹീന്ദ്ര ചെറു എസ്‌യുവിയുടെ പേര് അടുത്തമാസം ആദ്യം

ssangyong-tivoli Ssangyong Tivoli, Representative Image

പ്രീമിയം എസ്‌യുവി അൽടുറാസിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന ചെറു എസ്‌യുവിയുടെ പേര് ഡിസംബർ 1ന് പ്രഖ്യാപിക്കും. അടുത്തവർഷം ആദ്യം തന്നെ പുതിയ എസ്‌യുവിയെ മഹീന്ദ്ര വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. അൽടുറാസിന് ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന ചെറുവാഹനം എസ് 201 എന്ന കോഡ് നാമത്തിലാണ് അറിയപ്പെടുന്നത്. ജനപ്രിയ മോഡലായ എക്സ്‌യുവി 500നെ അടിസ്ഥാനമാക്കി എക്സ്‌യുവി 300 എന്ന പേരോ അല്ലെങ്കിൽ പ്രീമിയം എസ്‌യുവിയായ അൽടുറാസിനെപ്പോലെ പൂർണ്ണമായും പുതിയൊരു പേരോ നൽകിയേക്കാം.

മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളി പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എസ് 201ൽ ഉപയോഗിക്കുന്നത്. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. എന്നാൽ ടിവോളിയിൽ നിന്നു വ്യത്യസ്തമായി വലിയ ടയറുകളും മസ്കുലറായ രൂപവും എസ് 201നുണ്ടാകും.

സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കും ചെറു എസ്‌യുവി. കൂടാതെ വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ തുടങ്ങി സെഗ്‍മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകൾ പലതുമുണ്ടാകും.

എക്സ്‌യുവി 500 ന് സമാനമായ ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ടായും. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 123 ബിഎച്ച്പി കരുത്തും 300 എൻ‌എം ടോർക്കുമുണ്ടാകും വാഹനത്തിന്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില. 2016 ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ടിവോളിയെ പ്രദർശിപ്പിച്ചിരുന്നു. 2015 ലാണ് രാജ്യാന്തര വിപണിയിൽ സാങ്‌യോങ് ടിവോളിയെ പുറത്തിറക്കുന്നത്. നിലവിൽ 1.6 ലീറ്റർ പെട്രോൾ ഡീസൽ എൻജിനുകളാണ് ടിവോളിയിലുള്ളത്.