‘ഗോ’യ്ക്കു പുതുവകഭേദവുമായി ഡാറ്റ്സൻ

‘ഗോ’യിൽ കൂടുതൽ സൗകര്യങ്ങളുമായി നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ. ഡാറ്റ്സൻ ‘എൻഎക്സ്ടി’ വകഭേദം അവതരിപ്പിച്ചു. നിലവിലുള്ള ‘ടി’ അടിസ്ഥാനമാക്കി സാക്ഷാത്കരിച്ച ‘എൻ എക്സ് ടി’യിൽ റിയർ പാർക്കിങ് സെൻസർ, റിമോട്ട് ലോക്കിങ്, പിൻ പാഴ്സൽ ട്രേ എന്നിവയൊക്കെ ഡാറ്റ്സൻ ലഭ്യമാക്കുന്നുണ്ട്.

കാറിനു കാഴ്ചപ്പകിട്ടേകാൻ സൈഡ് മോൾഡിങ്ങും എക്സോസ്റ്റ് പൈപ്പിന്റെ അഗ്രത്തിൽ ക്രോം ഫിനിഷും ലഭ്യമാക്കി. അകത്തളത്തിലാവട്ടെ സെന്റർ കൺസോളിന് ഗ്ലോസി ബ്ലാക്ക് ഫിനിഷ് നൽകി. മോഡൽ നിരയിൽ മുന്തിയ വകഭേദമായ ‘ടി’ക്കു താഴെ ഇടംനേടുന്ന ‘എൻ എക്സ് ടി’ക്ക് 5.16 ലക്ഷം രൂപയാണു മുംബൈ ഷോറൂമിൽ വില.

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണു ‘ഗോ എൻ എക്സ് ടി’യുടെ വരവ്; കാറിനു കരുത്തേകുക 1.2 ലീറ്റർ, മൂന്നു സിലണ്ടർ പെട്രോൾ എൻജിനാണ്. പരമാവതി 67 ബി എച്ച് പി കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.