Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ പെട്രോളിയം ഉപയോഗത്തിൽ വൻകുതിപ്പ്

petrol

നടപ്പു സാമ്പത്തിക വർഷം രാജ്യത്തിന്റെ ഇന്ധന ഉപയോഗം 20 കോടി ടണ്ണിലെത്തുമെന്നു പ്രതീക്ഷ. കഴിഞ്ഞ 16 വർഷത്തനിടയിലെ എറ്റവും ഉയർന്നതലത്തിലേക്കാണ് 2016 — 17ലെ എണ്ണ ഉപഭോഗം കുതിക്കുന്നതെന്നും പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി.
രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വളരുന്നതിനൊത്ത് പെട്രോളിയം ഉൽപന്നങ്ങൾക്കുള്ള ആവശ്യവും ഉയരുന്നുണ്ട്. ആഗോളതലത്തിൽ തന്നെ വമ്പൻ സമ്പദ്വ്യവസ്ഥകൾക്കിടയിലെ ഉയർന്ന വളർച്ചാനിരക്കാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യയിലെ പെട്രോളിയം ഉൽപന്ന വിൽപ്പനയും ഉയർന്നതലത്തിലാണെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറി എ കെ സാഹ്നി വിശദീകരിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം പെട്രോളിയം ഉപയോഗം 18.35 കോടി ടണ്ണായിരുന്നു; 2014 — 15നെ അപേക്ഷിച്ച് 10.9% അധികമായിരുന്നു ഇത്. അതേസമയം യു എസിലെ വാർഷിക പെട്രോളിയം ഉപഭോഗം 100 കോടി ടണ്ണിനടുത്താണ്; ചൈനയിലേതാവട്ടെ 57.50 കോടി ടണ്ണും. പ്രതിവർഷം 20 കോടി ടൺ ഉപഭോഗവുമായി ഇന്ത്യയും ഈ നിരയിലേക്കാണ് ഇടംപിടിക്കാൻ തയാറെടുക്കുന്നത്.

Your Rating: