Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുത്തനെ കൂട്ടി

insurance

വില വർദ്ധനവിന് പിന്നാലെ വാഹനം വാങ്ങുന്നവർക്ക് അധിക ഭാരം കൂടി നൽകി കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഒന്നു മുതൽ വർധിക്കും. 40 ശതമാനം വരെ വർധനയാണ് ഉണ്ടാകുക. പ്രീമിയം വർധിപ്പിക്കുന്നതിനുള്ള ശുപാർശ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) ഈ മാസം ആദ്യം സമർപ്പിച്ചിരുന്നു. ഇത് അംഗീകരിക്കുകയായിരുന്നു.

1000 സിസി വരെയുള്ള സ്വകാര്യ കാറുകൾക്കുണ്ടാകുന്ന വർധന 39.9%. ഇത് 1468 രൂപയിൽനിന്ന് 2055 രൂപയാകും. 1000 മുതൽ 1500 സിസി വരെയുള്ള കാറുകളുടെ പ്രീമിയത്തിലും 40 ശതമാനം വരെ വർധനയുണ്ടാകും. 1500 സിസിയിൽ അധികമുള്ള കാറുകളുടെ പ്രീമിയത്തിൽ 25% വർധന വരും. ഇത് 4931 രൂപയിൽ നിന്ന് 6164 രൂപയാകും.

പ്രീമിയത്തിൽ വർധനയുണ്ടാകുന്ന മറ്റൊരു വിഭാഗം ഇരുചക്ര വാഹനങ്ങളാണ്. 75 സിസി വരെയുള്ളതിന്റെ പുതിയ പ്രീമിയം 569 രൂപയാണ്. നിലവിൽ ഇത് 519 രൂപ. 75–150 സിസി വരെയുള്ളവയ്ക്കു 15% വർധനയുണ്ടാകും. ഇത് 619 രൂപയാകും. 150–350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങൾക്ക് പ്രീമിയത്തിൽ ഉണ്ടാകുന്നത് 25% വർധന. എന്നാൽ 350 സിസിയിൽ കൂടിയ ബൈക്കുകളുടെ പ്രീമിയം 884 രൂപയായി കുറച്ചു. ഓട്ടോറിക്ഷകളുടെ പ്രീമിയവും കൂടും.

പരമാവധി ആറു പേർക്കു സഞ്ചരിക്കാവുന്ന ഇ റിക്ഷാ എന്ന വിഭാഗം പുതുതായി ചേർത്തിട്ടുണ്ട്. പ്രീമിയം 1125 രൂപ. പൊതു വാഹനങ്ങളുടെ പ്രീമിയത്തിൽ 15–30% വർധനയുണ്ടാകും. എന്നാൽ 12 ടൺ വരെയുള്ള വാഹനങ്ങളുടെ പ്രീമിയത്തിൽ മാറ്റമില്ല.