കോംപാക്റ്റ് എസ് യു വി സെഗ്‌മെന്റിലേയ്ക്ക് മാരുതി വിറ്റാര ബ്രെസയുമായി എത്തുന്നു. പുറത്തിറക്കിലിന്റെ മുന്നോടിയായി മാരുതി വിറ്റാര ബ്രെസയുടെ വെബ് സൈറ്റ് ലോഞ്ച് ചെയ്തു. വൈബിഎ എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന കോംപാക്റ്റ് എസ് യു വി അടുത്ത മാസം ആദ്യ നടക്കുന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.നേരത്തെ വാഹനത്തിന്റെ ആദ്യ ചിത്രങ്ങൾ കമ്പനി പുറത്തിറക്കിയിരുന്നു.
ഫോർഡ് എകോസ്പോർട്ട്, മഹീന്ദ്ര ടിയുവി 300, പുറത്തിറങ്ങാനിരിക്കുന്ന ടാറ്റാ നെക്സൺ എന്നിവയായിരിക്കും വിറ്റാരയുടെ എതിരാളികൾ. ഒരു സബ് 4-മീറ്റർ കോംപാക്ട് എസ്‌യുവി ഗണത്തിലായിരിക്കും വിറ്റാര വരുക. അടുത്തിടെ പുറത്തിറങ്ങിയ ബലേനോയിലെ 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡീസൽ എൻജിനുമാണ് ബ്രെസയിലും ഉപയോഗിക്കുക.
തുടക്കത്തിൽ എഎംടി വകഭേദവും പിന്നീട് സിവിടി വകഭേദവും ബ്രെസയ്ക്കുണ്ടാകുമെന്നും കമ്പനി പറയുന്നു. കൂടാതെ ഡ്യുവൽ എയർബാഗ്, എബിഎസ്, പ്രൊജക്റ്റർ ഹെഡ്‌ലാമ്പുകൾ, ഫ്ലോട്ടിങ് റൂഫ്, ഡേറ്റം റണ്ണിങ് ലൈറ്റ്സ് തുടങ്ങിയവയുമുണ്ടാകും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും ബ്രെസയുടെ വിൽപ്പന.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.