ഹോണ്ടയുടെ സ്റ്റൈലൻ 'എക്സ് ബ്ളേഡ്': വിഡിയോ

ഹോണ്ടയുടെ സ്റ്റൈലൻ 160 സിസി മോട്ടോർസൈക്കിൾ എക്സ് ബ്ളേഡ് ഓട്ടോ എക്സ്പോയിൽ അവതരിച്ചിച്ചു. മാർച്ച് മാസത്തോടെ പുതിയ എക്സ്-ബ്ലേഡ് വിപണിയിലേക്കെത്തും.ഈ സാമ്പത്തിക വർഷം  ഇന്ത്യൻ വിപണിയിൽ പുതിയ മോട്ടോർ സൈക്കിൾ പുറത്തിറക്കുമെന്ന് ജപ്പാനീസ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.  

80,000 രൂപയ്ക്കും 85,000 രൂപയ്ക്കുമിടയിലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. പുതിയഎക്സ്-ബ്ലേഡ് ചെറുപ്പക്കാരുൾപ്പടെയുള്ളവരെ ആകർഷിക്കുമെന്ന് കമ്പനി പറയുന്നു. ഹോണ്ട സിബി ഹാർണറ്റ് 160 ആർ അനുസ്മരിപ്പിക്കുന്ന വളരെ അഗ്രസീവായ ഡിസൈൻ ഭാഷയാണ് സ്വീകരിച്ചിരിക്കുന്നത്.

ഉയരം കുറഞ്ഞ ഫ്ളൈസ്ക്രീൻ, അണ്ടർബെർലി കൗൾ, മസ്കുലാര്‍ ഗ്രാബ് റെയിൽസ്, പുതിയ രൂപത്തിലുള്ള എൽഇഡി ടെയിൽ ലാമ്പ് എന്നിവയുണ്ട്. ഇരട്ട ഔട്ട്ലെറ്റ് മഫ്ളറാണ് ഹോണ്ട എക്സ്-ബ്ലേഡിൻറെ ഭംഗി. ഹോർണറ്റിൽ കണ്ടെത്തിയതുപോലുള്ള പൂർണ ഡിജിറ്റൽ കൺസോളാണുള്ളത്.  സർവീസ് ഇൻഡിക്കേറ്റർ, ഹസ്സാർഡ് ലൈറ്റുകൾ എന്നിവ ഇതിലുണ്ട്.

സിബി ഹോർണറ്റ് 160 ആറിൽ കണ്ടതുപോലെ ഹോണ്ട എക്സ്-ബ്ലേഡിൽ  162.7 സി സി എയർ- കൂൾ എന്‍ജിന്
5 സ്പീഡ് ഗിയർബോക്സാണുള്ളത്. മുൻവശത്ത് ഡിസ്ക് ബ്രേക്കിനുപയോഗിക്കുമ്പോൾ ഒരു ഡ്രം യൂണിറ്റിനെ പിൻവശത്ത് ഉപയോഗിക്കുന്നു. അഞ്ചോളം നിറമുള്ള ഓപ്ഷനുകളിലായി ഹോണ്ട എക്സ്-ബ്ളേഡ് ലഭ്യമാകും. മാറ്റ് മാർവെല്‍, നീല മെറ്റാലിക്, പേൾ  ഇഗ്നെ.്സ് ബ്ളാക്ക്, മാറ്റ് ഫ്രോസൺ സിൽവർ, പേൾ സ്പാർടൻ റെഡ്, മാർഷൽ ഗ്രീൻ മെറ്റാലിക് എന്നിവയാകും ലഭ്യകുന്ന നിറങ്ങൾ.