പുതിയ ‘സ്വിഫ്റ്റ്’ എത്തി; മൈലേജ് കൂടും, വില 4.99 ലക്ഷം മുതൽ: വിഡിയോ

ഓട്ടോ എക്സ്പോയിൽ പുതിയ ‘സ്വിഫ്റ്റി’ന്റെ ഔപചാരിക അരങ്ങേറ്റം നടന്നു. നിലവിലെ മോഡലിനേക്കാൾ ഇന്ധനക്ഷമതയുള്ള പുതിയ ഡീസൽ മോഡലിന് 28.4 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. പെട്രോൾ മോഡലിൽ 22 കിലോമീറ്റർ മൈലേജും ലഭിക്കും. നിലവിലെ മോ‍ഡലിനേക്കാൾ 7 ശതമാനം ഇന്ധനക്ഷമത വർദ്ധിച്ചിരിക്കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ 4.99 ലക്ഷം മുതൽ, ഡീസൽ 5.99  ലക്ഷം മുതൽ എന്നിങ്ങനെയാണ് വില. വിവിധ മോഡലുകളുടെ വിശദമായ വില–

സ്വിഫ്റ്റ്– പെട്രോൾ(മാന്വൽ) വില(ഡൽഹി എക്സ്ഷോറും)

എൽഎക്സ്ഐ–4,99 ലക്ഷം

വിഎക്സ്ഐ–5,87 ലക്ഷം

സെഡ്എക്സ്ഐ–6.49 ലക്ഷം

സെഡ്എക്സ്ഐ പ്ളസ് – 7,29

സ്വിഫ്റ്റ് ഡീസൽ മോഡൽ വില(ഡൽഹി എക്സ്ഷോറും)

New Swift

എൽഡിഐ–5,99 ലക്ഷം, വിഡിഐ–6.87 ലക്ഷം, സെഡ്ഡിഐ– 7.49 ലക്ഷം, സെഡ്ഡിഐ പ്ളസ്–8,29. സ്വിഫ്റ്റ് പെട്രോൾ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില 6.34 ലക്ഷത്തിൽ തുടങ്ങും. സ്വിഫ്റ്റ് ഡീസൽ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില.7.34 ലക്ഷം മുതൽ 7.96 ലക്ഷം വരെ. സ്വിഫ്റ്റ് ഡീസൽ ഓട്ടോ ഗിയർ ഷിഫ്റ്റ് മോഡലുകളുടെ വില.7.34 ലക്ഷം മുതൽ 7.96 ലക്ഷം വരെ

നിരത്തിലെത്തുംമുമ്പു തന്നെ ആവശ്യക്കാരേറിയതായ ഡീലർഷിപ്പിൽനിന്നുള്ള വിവരങ്ങൾ. മൊത്തം ബുക്കിങ്ങിൽ 65 ശതമാനത്തോളം ഈ കാറിനാണത്രെ. പെട്രോൾ എൻജിനുള്ള ‘വി എക്സ് ഐ’, ‘സെഡ് എക്സ് ഐ’,  ഡീസൽ എൻജിനുള്ള ‘വി ഡി ഐ’, ‘സെഡ് ഡി ഐ’ വകഭേദങ്ങളാണ് ഓട്ടോ ഗീയർ ഷിഫ്റ്റ്(എ ജി എസ്) സൗകര്യത്തോടെ ലഭിക്കുക.

പുതിയ ‘സ്വിഫ്റ്റ്’ എത്തുന്നതോടെ രണ്ടു പുതിയ നിറങ്ങളും മാരുതി സുസുക്കി അവതരിപ്പിക്കുന്നുണ്ട്: പ്രൈം ലൂസന്റ് ഓറഞ്ചും മിഡ്നൈറ്റ് ബ്ലൂവും. അഡ്വാൻസായി 11,000 രൂപ ഈടാക്കി കഴിഞ്ഞ 17 മുതലാണ് പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ഔദ്യോഗികമായി സ്വീകരിച്ചു തുടങ്ങിയത്. അതേസമയം വിവിധ ഡീലർഷിപ്പുകളാവട്ടെ അതിനു മുമ്പു തന്നെ പുതിയ ‘സ്വിഫ്റ്റി’നുള്ള ബുക്കിങ് ഏറ്റെടുക്കുന്നുണ്ടായിരുന്നു.

മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് 2005 ലാണ് വിപണിയിലെത്തുന്നത്. പത്തുവർഷം കൊണ്ട് ഏകദേശം 13 ലക്ഷം സ്വിഫ്റ്റുകൾ മാരുതി വിറ്റിട്ടുണ്ട്.

പുതിയ 'സ്വിഫ്റ്റ്'; അറിയേണ്ടതെല്ലാം

∙നിലവിൽ ഡീലർഷിപ്പുകളിൽ 11,000 എന്ന ടോക്കൺ തുക വാങ്ങി ബുക്കിംങ്ങ് ആരംഭിച്ചു കഴിഞ്ഞു

∙നീളം 3840 എംഎം, ഉയരം 1530 എംഎം, വീതി 1735 എംഎം

∙ബൂട്ട് സ്പേസ്–268 ലിറ്റർ

∙163 എംഎം ഗ്രൗണ്ട് ക്ളിയറൻസ്

∙വീൽബേസ് 2450 എംഎം

∙ പെട്രോൾ 113എൻഎം@4200ആർപിഎം ടോർക്കും

∙ഡീസൽ 190എന്‍എം@2000ആർപിഎം ടോർക്ക്

∙2005ൽ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ മൂന്നാം തലമുറയാണ് നിരത്തിലേക്കെത്തുന്നത്.

∙എൽഎക്ഐ/എൽഡിഐ, വിഎക്സഐ/വിഡിഐ, സെഡ്എക്സ്ഐ/സെഡ്ഡിഐ, സെഡ്എക്സ്ഐ പ്ളസ്/സെഡ്ഡിഐ പ്ള്സ് വേരിയന്റുകളാണ് നിരത്തിലിറങ്ങുക

∙പുതിയ ബലേനോയിലെ അതേ ഹെർടെക്ട് പ്ളാറ്റ്ഫോമാകും പുതിയ സ്വിഫ്റ്റിലും ഉണ്ടാവുക

∙പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്​ലാംപുകൾ(ഡിസയറിലേതുപോലെ)

∙പുതിയ ഗ്രില്ലും നവീകരിച്ച ബമ്പറുകളും വാഹനത്തിലുണ്ടാവും

∙സി പില്ലറിന് ബ്ളാക്ക് ക്ളാ‍ഡിംഗ് ലഭിച്ചിരിക്കുന്നു

∙പിൻവശത്തും ലാംപുകളിലും ബമ്പറിലും മാറ്റങ്ങളുണ്ട്