വിലകുറഞ്ഞ സ്പോർട്സ് കാറുമായി ഡിസി; വിഡിയോ

വിലകുറഞ്ഞ പുതിയ സ്‌പോര്‍ട്‌സ് കാറുമായിഓട്ടോ എക്‌സ്‌പോയിൽ ഡിസി എത്തി.  'ടിസിഎ' (TCA) എന്നാണ് വരാനിരിക്കുന്ന പുതിയ സ്‌പോര്‍ട്‌സ് കൂപ്പെയുടെ പേര്.വെറും 266 എണ്ണം മാത്രമാണ് ലിമിറ്റഡ് എഡിഷനായി പുറത്തിറങ്ങുക. എക്സ്പോയിൽ വാഹനം അവതരിപ്പിച്ചത് സോനാക്ഷി സിൻഹയാണ്.

ടൈറ്റാനിയം, കാര്‍ബണ്‍ ഫൈബര്‍, അലൂമിനിയം എന്നിവയെ സൂചിപ്പിച്ചാണ് ടിഎസിഎ എന്ന പേര് കാറില്‍ ഡിസി സ്വീകരിച്ചിരിക്കുന്നത്. ഇതേ ഘടകങ്ങള്‍ പ്രധാനമായും ഉള്‍പ്പെടുത്തിയാണ് സ്‌പോര്‍ട്‌സ് കാറിന്റെ നിര്‍മ്മാണവും.

DC tca

3.8 ലിറ്റര്‍ എഞ്ചിനാണ് ടിസിഎയ്ക്കായി ഡിസി കരുതിവെച്ചത്. 300 bhp കരുത്തേകുന്ന എൻജിനില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉണ്ട്.ടിസിഎയെ അമ്പതു ലക്ഷം രൂപ എന്ന നിരക്കിൽ ഏറ്റവും വില കുറഞ്ഞ സ്പോർട്കാറായി കമ്പനി ഇറക്കും.