Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്ടീവയുടെ എതിരാളി ഹീറോ ഡ്യുവറ്റ്

hero-duet-testdrive-04 ഹീറോ ഡ്യുവറ്റ്, ചിത്രങ്ങൾ ടോണി ഐസക്ക്

ഹീറോ സ്വന്തമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമില്‍ പുതിയ സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നു ഡ്യുവറ്റ്. സ്ത്രീകള്‍ക്ക് വേണ്ടി പുറത്തിറക്കിയ പ്ലെഷറിന്റെയും പുരുഷന്മാർക്കു പുറത്തിറക്കിയ മാസ്‌ട്രോയ്ക്കും ശേഷം ഹീറോ പുറത്തിറക്കുന്ന യൂണിസെക്സ് സ്‌കൂട്ടറാണ് ഡ്യുവറ്റ്. ഇത്തവണ ഒരു ക്യാറ്റഗറിയിലേയ്‌ക്കൊതുങ്ങാതെ എല്ലാവര്‍ക്കും വേണ്ടിയാണ് ഡ്യുവറ്റ് പുറത്തിറങ്ങിയിരിക്കുന്നത്.

hero-duet-testdrive-11 ഹീറോ ഡ്യുവറ്റ്

രൂപകല്‍പന: വിപണിയിലെ ഏറ്റവുമധികം വില്‍പ്പനയുള്ള മോഡലുമായി സാമ്യം തോന്നുന്നുണ്ടെങ്കിലും പുതുമ കൊണ്ടുവരാന്‍ ഹീറോ ശ്രമിച്ചിട്ടുണ്ട്. മുന്‍ ഫെയറിങ്ങിലെ ക്രോം ഫിനിഷും വശങ്ങളിലെ ക്രോം ഫിനിഷും അതിന് ഉദാഹരമാണ്. മെറ്റൽ‌ ബോ‍‍ഡിയാണ് ഡ്യുവറ്റിന്. ഹെഡ്‌ലൈറ്റില്‍ ഇന്റഗ്രേറ്റ് ചെയ്താണ് ഇന്റികേറ്റര്‍. ബോഡികളര്‍ മിറര്‍ ഡ്യുവറ്റിന് പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. സൈഡ് പാനലില്‍ ക്രോം സ്ട്രീപ്പും ത്രീഡി ഡ്യുവറ്റ് ലോഗോയുമുണ്ട്. ഡിജിറ്റല്‍ അനലോഗ് കോംമ്പിനേഷനാണ് മീറ്റര്‍ കണ്‍സോള്‍ (കൂടിയ മോഡലില്‍ മാത്രമേ ഡിജിറ്റല്‍ മീറ്ററുള്ളു). ക്വാളിറ്റിയുള്ള സ്വിച്ചുകളാണ് കൂടാതെ പാസ് ലൈറ്റ് സ്വിച്ചും നല്‍കിയിട്ടുണ്ട് സ്‌കൂട്ടറില്‍. ഹാന്റില്‍ ലോക്ക്, ഫ്യുവല്‍ ലിഡ് ലോക്ക്, സീറ്റ് ലോക്ക് എന്നിവയായി വര്‍ക്ക് ചെയ്യുന്ന മള്‍ട്ടി ഫങ്ഷണല്‍ ഇഗ്നീഷ്യന്‍ സ്വിച്ചാണ് സ്‌കൂട്ടറില്‍. യുഎസ്ബി ചാര്‍ജിങ് സോക്കറ്റ് എന്നിവയുള്ള പത്ത് ലിറ്റര്‍ സ്‌റ്റോറേജ് സ്‌പെയ്‌സാണ് ഡ്യുവറ്റിന്റെ സീറ്റിനടിയില്‍. മികച്ച റൈഡിങ് പൊസിഷനുള്ള സീറ്റാണ് ഡ്യുവറ്റിന്. ടെയില്‍ ലാമ്പും മികച്ചതു തന്നെ.

hero-duet-testdrive-05 ഹീറോ ഡ്യുവറ്റ്

എഞ്ചിന്‍: മാസ്‌ട്രോ എഡ്ജില്‍ ഉപയോഗിച്ചിരിക്കുന്ന 110.9 സിസി എഞ്ചിനാണ് ഡ്യുവറ്റിലും. 8000 ആര്‍പിമ്മില്‍ 8.31 പിഎസ് കരുത്തും 6500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും നല്‍കുന്ന എഞ്ചിനാണിത്. സെഗ്മെന്റിലെ മറ്റ് സ്‌കൂട്ടറുകളുമായി തരതമ്യം ചെയ്യുമ്പോള്‍ റിഫൈന്‍ഡ് എഞ്ചിനാണ് ഡ്യുവറ്റില്‍.

hero-duet-testdrive-02 ഡിജിറ്റൽ അനലോഗ് കോംബിനേഷൻ

റൈഡ്: സെഗ്മന്റിലെ മികച്ച റൈഡ് ക്വാളിറ്റിയുള്ള സ്‌കൂട്ടറാണ് ഡ്യുവറ്റ്. ബൈക്കുകളെപ്പോലെയുള്ള ടെലിസ്‌കോപ്പിക്ക് സസ്‌പെന്‍ഷന്‍(മുന്തിയ വകഭേദത്തില്‍ മാത്രം) ഉപയോഗിച്ചിരിക്കുന്നത് റൈഡ് ക്വാളിറ്റി വര്‍ദ്ധിപ്പിക്കുന്നു. വളരെ ലളിതമായി ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കുന്ന സ്‌കൂട്ടറാണ് ഡ്യുവറ്റ്. ബ്രേക്കിങ്ങും മികച്ച നിലവാരം പുലര്‍ത്തുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ സെഗ്മെന്റിലെ എക്ട്രാഒാര്‍ഡിനറിയാണ് ഡ്യുവറ്റ് എന്നു പറയാനാകില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നല്‍കുന്നുണ്ട് ഹീറോ ഡ്യവറ്റ്.

hero-duet-testdrive-15 ഹീറോ ഡ്യുവറ്റ്

റൈഡേഴ്സ് നോട്ട്: പൂര്‍ണ്ണമായും മെറ്റലില്‍ നിര്‍മ്മിച്ച സ്‌കൂട്ടറിന് മികച്ച നിര്‍മ്മാണ നിലവാരമാണ്. ലിറ്ററിന് 63.8 കിലോമീറ്റര്‍ മൈലേജാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. സെഗ്മെന്റിലെ മാര്‍ക്കറ്റ് ലീഡറായ ആക്ടീവയ്ക്ക് വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറാണ് ഡ്യുവറ്റെങ്കിലും ഹീറോയുടെ ഈ ചുണക്കുട്ടിക്ക് അതിന് സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം.

എക്സ് ഷോറൂം വില

ഡ്യുവറ്റ് എൽഎക്സ്-51150

ഡ്യുവറ്റ് വിഎക്സ്-52650

ടെസ്റ്റ് ഡ്രൈവ്: ജൂബിലി ഹീറോ 9447159647

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.