സ്പോർട്സ് കാർ: 10 ലക്ഷം

Abarth Punto

ഫിയറ്റ് പുന്തൊ അബാർത്ത്. 145 ബി എച്ച് പി. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 8.8 സെക്കൻഡ്. വില 10 ലക്ഷം. മെഴ്സെഡിസ് എ ക്ലാസ്. വില 28 ലക്ഷം. 122 ബി എച്ച് പി. പൂജ്യത്തിൽ നിന്നു നൂറിലെത്താൻ 8.6 സെക്കൻഡ്. ബി എം ഡബ്ല്യു വൺ സീരീസ്. വില 31 ലക്ഷം. 150 ബി എച്ച് പി. 0—100 ന് 8.1 സെക്കൻഡ്. എതിരാളികളെ നാണിപ്പിക്കുന്ന വിലയും കരുത്തും വേഗവുമായി ഫിയറ്റിന്റെ സ്പോർട്സ് മോഡൽ. ലോകത്തിൽത്തന്നെ ഏറ്റവും പെർഫോൻസുള്ള ഹാച്ച്ബാക്ക് കാറിന്റെ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്.

Abarth Punto

∙ അബാർത്ത് പാരമ്പര്യം: ഫിയറ്റിന്റെ സ്പോർട്സ് മോഡലാണ് അബാർത്ത്. 1949 ൽ ടുറിനിൽ ആരംഭിച്ച സ്ഥാപനം. ഫിയറ്റ് കാറുകളിൽ മുഖ്യമായി സ്പോർട്സ് മോഡിഫിക്കേഷൻ നടത്തിയിരുന്ന കമ്പനി 1952 ൽ അബാർത്ത് 1500 ബിപോസ്റ്റോ എന്ന മോഡൽ നിർമിച്ചതോടെയാണ് ലോകപ്രശസ്തരാകുന്നത്. ഫിയറ്റ് മെക്കാനിക്കൽസിൽ നിർമിച്ചെടുത്ത കാർ യൂറോപ്പിൽ തരംഗങ്ങൾ തീർത്തു. രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും തികച്ചും വ്യത്യസ്ഥമായിരുന്ന കാർ അബാർത്തും ഫിയറ്റും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കി.

Abarth Punto

∙ കരിന്തേൾ ലോഗോ: കാറുകളിലെ കരിന്തേൾ എന്നാണ് അബാർത്ത് അറിയപ്പെടുന്നത്. ഫിയറ്റിന്റെ സ്പോർട്ടി അവതാരം. ഫിയറ്റ് ലോഗോ കരിന്തേൾ ലോഗോയായി മാറുമ്പോൾ സ്വഭാവവും ആകെ മാറുന്നു. അതു തന്നെയാണ് അബാർത്തും ഫിയറ്റുമായുള്ള വ്യത്യാസവും. എൻജിനും സസ്പെൻഷനും ട്യൂൺ ചെയ്താണ് സാധാരണ പുന്തൊയെ വന്യമൃഗമാക്കി മാറ്റുന്നത്.

Abarth Punto

∙ അബാർത്ത് മോഡലുകൾ: അറുപതുകളിൽ യൂറോപ്പിൽ അബാർത്തിൻറെ കാലമായിരുന്നു. 850 സി സി മുതൽ 2000 സി സി വരെയുള്ള അബാർത്തുകൾ പോർഷെ 904 നും ഫെരാരി ഡിനോയ്ക്കുമൊക്കെ ഭീഷണിയായി. ശ്രദ്ധേയമായ ഒട്ടേറെ സ്പോർട്സ് ടൈറ്റിലുകളും ഇക്കാലത്ത് അബാർത്ത് കയ്യടക്കി. ഫിയറ്റിനു വേണ്ടി എൻജിൻ ട്യൂണിങ് ഉത്പന്നങ്ങളും എക്സ്ഹോസ്റ്റ് പൈപ്പുകളും നിർമിച്ച അബാർത്ത് പോർഷെയ്ക്കു വേണ്ടിയും പെർഫോമൻസ് ട്യൂണിങ് നടത്തിയ ചരിത്രമുണ്ട്.

Abarth Punto

∙ ഫിയറ്റ് അബാർത്ത്: 1971 ൽ ഫിയറ്റ് അബാർത്ത് വാങ്ങിയതോടെ ഫിയറ്റ് റേസിങ് ടീം അബാർത്ത് എന്നറിയപ്പെട്ടു. കാറുകൾ മാത്രമല്ല, ടീമംഗങ്ങളും അബാർത്ത് ബ്രാൻഡിലാണ് പുറംലോകത്തറിയപ്പെട്ടത്. പ്രശസ്ത ഡിസൈനർ ഒറേലിയോ ലാംപ്രേദിയുടെ നേതൃത്വത്തിൽ അബാർത്തിനെ ജനകീയമാക്കാനുള്ള ശ്രമവുമുണ്ടായി. ചെറുകാറുകൾക്ക് അതീവ കരുത്തു പകരുകയായിരുന്നു തന്ത്രം. അങ്ങനെയാണ് പുന്തൊ ഇവൊ അബാർത്തും മറ്റും ജനിക്കുന്നത്.

Abarth Punto

∙ പുന്തൊ അബാർത്ത്: വശങ്ങളിൽ അബാർത്ത് ഡീകാൾസ്. ഫിയറ്റ് ലോഗോ എവിടെയൊക്കെയുണ്ടോ അവിടെല്ലാം കരിന്തേൾ അബാർത്ത് ലോഗോ. തികച്ചും വ്യത്യസ്തമായ അലോയ് വീലുകൾ. ക്രോം ടിപ് എക്സ്ഹോസ്റ്റ്. അബാർത്ത് ഫുട്ബോർഡ്. മഞ്ഞയും ചുവപ്പും സ്റ്റിച്ചിങ്ങുള്ള കറുത്ത അബാർത്ത് സീറ്റുകൾ. 16 ഇഞ്ച് അലോയ് വീലുകൾ. പെഡലുകളെല്ലാം അബാർത്ത് സ്പോർട്ടി രൂപകൽപനയിലാണ്. പുറമെ ഫിയറ്റ് ഇവൊ ഇമോഷനിനുള്ള എല്ലാ സൗകര്യങ്ങളും നില നിർത്തുന്നു.

Abarth Punto

∙ ഡ്രൈവിങ്: എൻജിൻ ശക്തിയാണ് ഹൈലൈറ്റ്. ഇന്ത്യയിൽ ഇന്നു ലഭിക്കുന്നതിൽ ഏറ്റവും കരുത്തുള്ള ഹാച്ച് ബാക്കുകളിലൊന്ന്. 145 ബി എച്ച് പി. 1.4 ടി ജെറ്റ് ടർബോ പെട്രോൾ എൻജിൻ അബാർത്ത് ട്യൂണിങ്ങിനു വിധേയനായപ്പോഴാണ് ഇത്ര കരുത്ത്. 21.2 കെ ജി എം ടോർക്ക്. കാലൊന്നു കൊടുത്താൽ പായും പുലി. അഞ്ചു സ്പീഡ് ഗീയർബോക്സ്. ട്യൂൺ ചെയ്ത സസ്പെൻഷൻ. സാധാരണ റോഡ് കാറിനെക്കാൾ തെല്ലു സ്റ്റിഫ്. ഉയർന്ന വേഗത്തിൽ റോഡ് പിടിത്തം മെച്ചപ്പെടുത്താനുള്ള തന്ത്രം.എല്ലാ ഫിയറ്റുകളെയുംപോലെ മികച്ച റോഡ് ഹാൻഡ്ലിങ്, ഡ്രൈവബിലിറ്റി. മിന്നും പെർഫോൻസിലും 16.5 കി മി ഇന്ധനക്ഷമത.

Abarth Punto

ശബ്ദഗാംഭീര്യമേകുന്ന എക്സ്ഹോസ്റ്റ് ആഫ്റ്റർ മാർക്കറ്റ് ഫിറ്റ്മെന്റായി ലഭിക്കും. അതുകുടിയുണ്ടെങ്കിൽ സംഗതി ജോറായി...

∙ ടെസ്റ്റ്ഡ്രൈവ്: പിന്നാക്കിൾ ഫിയറ്റ്. 8111995025