പുതുമകളുടെ െെമക്ര

nissan-micra-cvt
SHARE

പുതിയ സാങ്കേതികതയും കൂടുതലായി കുറെ സൗകര്യങ്ങളും ചേർത്തു പിടിച്ച് നിസ്സാൻ െെമക്ര വീണ്ടും വാർത്തയിലേക്ക്. ഇന്ത്യയിലിറങ്ങി എട്ടു വർഷം തികച്ചിട്ടും പുതുമകൾ മാറാതെ െെമക്ര. ഇന്ത്യയിലിന്നു ലഭിക്കുന്ന ഏറ്റവും മികച്ച സി വി ടി ഒാട്ടമാറ്റിക് ഹാച്ച് ബാക്ക് കാറുകളിലൊന്നിെൻറ െടസ്റ്റ് െെഡ്രവിലേക്ക്.

∙ ലോക കാർ: നിസ്സാൻ ശ്രേണിയിലെ ആഗോള മോഡലാണ് െെമക്ര. എന്നു വച്ചാൽ ലോകത്ത് ഏതാണ്ടെല്ലാ വിപണികളിലും വിൽക്കുന്ന കാർ. യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും െെചനയിലുമൊക്കെ ഹോട്ട് സെല്ലിങ്. ജന്മനാടായ ജപ്പാനിലും മറ്റു ചിലേടത്തും മാർച്ച് എന്നാണു പേര്. റെനോ പൾസ്, ഡാറ്റ്സൻ െെമക്ര എന്നൊക്കെ വിളിക്കുന്നതും ഇതേ കാറിനെത്തന്നെ.

∙ സംഭവമാണ്: നിസ്സാൻ െെമക്ര വെറുമൊരു ചെറിയൊരു കാറല്ല. 1982 മുതൽ നിരത്തിലെ നിറ സാന്നിധ്യം. കൺവേർട്ടബിളും കൂപെയും റാലി സ്പോർട്ടും ഒക്കെയായി അനേകം വകഭേദങ്ങളിൽ ഒാടുകയാണ്. ജപ്പാനിൽ 600 സി സിയിൽത്താഴെയുള്ള എൻജിനുകളുണ്ടെങ്കിൽ ചില വിപണികളിൽ 1600 സി സിയിലും വലിയ എൻജിനുമായി ഇറങ്ങി.

nissan-micra-cvt-2
Micra

∙ എന്നും പുതുമ: പുതിയ കാറല്ലെങ്കിലും തെല്ലും പഴമ തോന്നിക്കുന്നില്ല എന്നതാണ് െെമക്രയുടെ രൂപകൽപനാ സവിശേഷത. ഏതു വശത്തുനിന്നു നോക്കിയാലും മടുപ്പുളവാക്കാത്ത സ്െെറ്റലിങ്. പുറത്ത് കാഴ്ചയിൽപ്പെടുന്ന പ്രധാന രൂപ മാറ്റങ്ങൾ ഇവയൊക്കെ: പുതിയ എൽ ഇ ഡി ടെയിൽ ലാംപ്, ആർ 15 ഡയമണ്ട് കട്ട് അലോയ്സ്.

∙ ആഡംബരം: ലക്ഷങ്ങൾ അധികം നൽകേണ്ട കാറുകളിലെ സംവിധാനങ്ങൾ പലതും െെമക്രയിലേക്ക് ഇറങ്ങി വന്നു. ലീഡ് മി ടു കാർ, ഫോളോ മീ സൗകര്യങ്ങളുള്ള ഹെഡ് ലാംപ് ഇപ്പോൾ ഒാട്ടമാറ്റിക് കൂടിയാണ്. രാത്രിയായാൽ തനിയെ ഒാണാകും. െെവപ്പറുകൾക്ക് റെയിൻ സെൻസിങ് വന്നു. മഴ വന്നാൽ പ്രവർത്തനം തുടങ്ങും.

∙ ഉള്ളിൽ: കറുത്ത നിറത്തിലാണ് ഫിനിഷിങ്. സീറ്റുകളും കറുപ്പ്. സെൻട്രൽ കൺസോളിലെ പിയാനോ ബ്ലാക് ഫിനിഷ് സണ്ണിയിൽ നിന്നു െെമക്രയിലേക്കുമെത്തിയതോടെ സംഭവം കൂടുതൽ പ്രീമിയമായി. ഒാറഞ്ച് നിറമുള്ള കാറുകൾക്ക് അതേ നിറത്തിലുള്ള ഫിനിഷ് ഡാഷ് ബോർഡിലും ഡോർ ട്രിമ്മിലുമൊക്കെ നൽകി സ്പോർട്ടിയാക്കിയിട്ടുണ്ട്. സ്റ്റിയറിങ്ങിലെ സ്റ്റീരിയോ നിയന്ത്രണങ്ങളും പണ്ട് സണ്ണിയിൽ മാത്രം ഒതുങ്ങിയിരുന്നു. െഎ കീ, പുഷ് ബട്ടൻ സ്റ്റാർ‍ട്ട്്, ടു ഡിൻ സ്റ്റീരിയോ, എയർബാഗ്, എ ബി എസ്, ഇ ബി ഡി എന്നിവയൊക്ക ഉയർന്ന മോഡലിലെത്തി.

nissan-micra-cvt-1
Micra CVT

∙ സി വി ടി: ഒാട്ടമാറ്റിക് സി വി ടി ഗിയർ ബോക്സ് ഈ വിഭാഗത്തിൽ  ബലീനോയ്ക്കും ജാസിനുമൊക്കെയുണ്ടെങ്കിലും കൂട്ടത്തിൽ ഏറ്റവും ആധുനികനത്രെ െെമക്രയിലുള്ള എക്സ്ട്രോണിക് സി വി ടി. സാങ്കേതിക മികവുകൊണ്ട്സാധാരണ ഒാട്ടമാറ്റിക് ഗിയർ ബോക്സുകളുടെ പോരായ്മയായ റെസ്പോൺസ് കുറവ് ഇവിടെ ഇല്ലാതായി.

micra
Micra

∙ െെഡ്രവിങ്: നല്ല സുഖം. ഇതാണ് ഏറ്റവും മികച്ച നിർവചനം. പൊതുവെ ശാന്തമായ 1200 സി സി, 77 ബി എച്ച് പി എൻജിൻ നഗര യാത്രകളെപ്പോലെ തന്നെ അതിവേഗ െെഹവേ കുതിപ്പുകൾക്കും ഉതകും. ഗിയർ ഷിഫ്റ്റ് ഇല്ലാത്തതിെൻറ ആനുകൂല്യം പൂർണമായും ആസ്വദിച്ചങ്ങനെ ഒാടിച്ചു പോകാം. 4.65 മീറ്ററെന്ന കുറഞ്ഞ ടേണിങ് റേഡിയസും െെലറ്റ് സ്റ്റീയറിങ്ങും ആയാസം തെല്ലും ഇല്ലാതാക്കുന്നു. മികച്ച സസ്പെൻഷൻ യാത്രാസുഖം കൂട്ടുന്നുണ്ട്.

∙ െെമലേജ്: ഇന്ധനക്ഷമതയിൽ മാനുവൽ മോഡലിനെ ഒാട്ടമാറ്റിക് പിന്തള്ളുന്നു. ഒരു ലീറ്ററിൽ 19.34 കിലോമീറ്റർ ഒാടും. ഇത്ര ഇന്ധനക്ഷമതയുള്ള മറ്റ് ഒാട്ടമാറ്റിക്കുകൾ ഈ വിഭാഗത്തിൽ ഇല്ല.

∙ വില: എക്സ് എൽ മോഡലിന് എക്സ് ഷോറൂം 6.09 ലക്ഷം, എല്ലാം തികഞ്ഞ എക്സ് വി 7.17 ലക്ഷത്തിനു കിട്ടും.

∙ ടെസ്റ്റ്െെഡ്രവ്: ഇ വി എം നിസ്സാൻ, 9567096666

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA