ആന്റിബയോട്ടിക് ഒരുനേരം കഴിക്കാൻ വിട്ടുപോയാൽ?

ഡോക്‌ടർ നിർദേശിച്ച കോഴ്സ് മുഴുവനും കൃത്യമായി മുടക്കം കൂടാതെ കഴിക്കേണ്ട മരുന്നുകളാണ് ആന്റിബയോട്ടിക്കുകൾ. ഗുളികകളോ ക്യാപ്സ്യൂളുകളോ ആയിട്ടാണ് ഈ മരുന്നുകൾ കഴിക്കാറുള്ളത്. കുട്ടികളും പ്രായമായവരും സിറപ്പും, കിടത്തി ചികിത്സിക്കുമ്പോൾ കുത്തിവയ്പും മരുന്നും ഉപയോഗിക്കുന്നു. ദിവസം ഒന്ന്, രണ്ട്. മൂന്ന്, നാല് നേരം വീതമാണ് ഇത്തരം മരുന്നു രോഗിക്കു കഴിക്കേണ്ടിവരുന്നത്. 

8–10 മണിക്കൂർ ഇടവിട്ട് (മൂന്നു നേരം) കഴിക്കേണ്ട മരു‍ന്ന് ഒന്നോ രണ്ടോ മണിക്കൂർ താമസിച്ചാലും ഒാർമിക്കുന്ന ഉടനെ കഴിക്കാം എന്നാൽ നാലു മണിക്കൂറിൽ കൂടുതൽ താമസിച്ചാൽ ആ ഡോസ് വിട്ട് അടുത്ത ഡോസ് കഴിക്കേണ്ട സമയത്തു തന്നെ കഴിച്ചാൽ മതിയാകും ഇതുപോലെതന്നെ 6 മണിക്കൂർ ഇടവിട്ടു കഴിക്കേണ്ട മരുന്നു 3 മണിക്കൂറിൽ കൂടുതൽ താമസ‍ിച്ചാൽ ഒഴിവാക്കി അടുത്ത ഡോസ് കഴിക്കാം. ഒരിക്കലും രണ്ടു നേരം കഴിക്കേണ്ട മരുന്നുകൾ ഒന്നിച്ചു കഴിക്കരുത്. 

Read more : ആരോഗ്യവാർത്തകൾ