ഭിന്നലിംഗക്കാരായ സ്ത്രീകൾക്കും അമ്മയാകാം

പുരുഷ അവയവുമായി ജനിച്ചവർക്ക് ജീവശാസ്ത്രപരമായി ഗർഭം ധരിക്കാൻ സാധ്യമല്ല എന്നത് പഴംങ്കഥയായി മാറിയേക്കാം. ഇതു പറയുന്നത് റിച്ചാർഡ് പോൾസൺ എന്ന വന്ധ്യതാ ചികിത്സാ വിദഗ്ധന്‍ ആണ്.

ഭിന്നലിംഗക്കാരായ സ്ത്രീകൾ, അവര്‍ ജന്മം കൊണ്ട് പുരുഷൻ ആണെങ്കിലും നാളെ ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്ടീവ് മെഡിസിൻ പ്രസിഡന്റും സ്ത്രീരോഗ ചികിത്സാ വിദഗ്ദ്ധനുമായ പോൾസൺ പറയുന്നു.

ട്രാസ്ജെൻഡർ മെഡിസിൻ രംഗത്ത് ഉണ്ടായിരുന്ന പുരോഗതി അനുസരിച്ച് ഭിന്നലിംഗക്കാരായ സ്ത്രീകൾക്ക് ഗർഭദാതാവിന്റെ സഹായത്താൽ കുഞ്ഞിനെ ഗർഭം ധരിക്കാൻ സാധിക്കും.

1999 ൽ ഭിന്നലിഗംക്കാരായ പുരുഷന്മാര്‍ കുട്ടികൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഈ അടുത്ത കാലത്ത് ട്രിസ്റ്റാൻ റീസ് എന്ന ഭിന്നലിംഗക്കാരനായ പുരുഷൻ തന്റെ പങ്കാളിയായ ബിഫ് ചാപ്‌ലോയോടൊത്ത് പൂർണ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത് ഒരു വാർത്തയായിരുന്നു. എന്നാൽ ഭിന്നലിംഗക്കാരായ സ്ത്രീകളിൽ ഈ  പ്രക്രിയ സങ്കീർണ്ണമാണ്.

പുരുഷന്റെ പെൽവിസ് സ്ത്രീകളുടേതിൽ നിന്നും വ്യത്യസ്തമാണ് എന്നതാണ് ഇതിനു കാരണം. ഇത് പ്രസവം കൂടു‌തൽ സങ്കീർണമാക്കും. എന്നാൽ ശാസ്ത്രക്രിയ വഴിയുള്ള പ്രസവമാണെങ്കിൽ സാധ്യമാണെന്നാണ് പോൾസൺ അവകാശപ്പെടുന്നത്.

യു എസിൽ മാത്രം 1.4 ദശലക്ഷം പേർ ഭിന്നലിംഗക്കാരാണ് വളരെ കുറച്ചു പേർ മാത്രമാണ് ഗർഭപാത്രം മാറ്റിവയ്ക്കലിനെപറ്റി അന്വേഷിക്കുന്നത്.

സ്ത്രീരോഗ വിദഗ്ധയും ഭിന്നലിംഗക്കാരിയുമായ മാർസി ബവേഴ്സ് പറയുന്നത് ഈ മാർഗം സാധ്യമാണ് എങ്കിലും ധാരാളം അപകട സാധ്യതയും ഇതിനുണ്ട് എന്നാണ്. ഗർഭപാത്രത്തിന്റെ ജീവശാസ്ത്രപരമായ ചുറ്റുപാടു മൂലം അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തിന് ദോഷകരമായേക്കാം. ഗർഭപാത്രം മാറ്റിവയ്ക്കലിന് ചെലവായെക്കാവുന്ന തുകയാണ് അടുത്ത തടസം. ഗർഭപാത്രം മാറ്റിവച്ചാൽ തന്നെ ശസ്ത്രക്രിയയ്ക്കും ചെലവ് ഏറെയാണ്. വളരെ കുറച്ചു പേർക്കു മാത്രമേ ഈ ചെലവ് താങ്ങാൻ കഴിയൂ.

ഈ ഘടകങ്ങളൊക്കെയുണ്ടെങ്കിലും ചിലർ പ്രതീക്ഷയിലാണ് തങ്ങൾക്കും സ്വന്തം കുഞ്ഞിനെ പ്രസവിക്കാൻ ഇന്നല്ലെങ്കിൽ നാളെ കഴിഞ്ഞേക്കും എന്നവർ കരുതുന്നു.

Read More: Health News