ഗർഭിണി മരിച്ച് 10–ാം ദിവസം കുഞ്ഞ് പുറത്ത്

Newborn baby feet in the mother hands

ഗർഭിണി മരിച്ച് 10–ാം ദിവസം കുഞ്ഞ് പുറത്തുവന്നു. ദക്ഷിണാഫ്രിക്കയിലെ  കിഴക്കന്‍ കേപ് പ്രവിശ്യയിലാണ് സംഭവം.

അഞ്ചു കുട്ടികളുടെ അമ്മയും 33 കാരിയുമായ നോംവെലിസോ നൊമസാന്റോ ഡോയി പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് മരിക്കുകയായിരുന്നു. 

പത്തു ദിവസത്തിനു ശേഷം മൃതദേഹം സംസ്കരിക്കാനായി എടുത്തപ്പോഴാണ് കാലിനിടയിൽ ജീവനില്ലാത്ത കുഞ്ഞിനെ കണ്ടത്. മരണത്തിനുശേഷം മസിലകൾക്കുണ്ടായ വലിച്ചിലുകളിലോ ഏതെങ്കിലും ബാക്ടീരിയുടെ പ്രവർത്തനം കൊണ്ടോ ആകാം ഇങ്ങനെ സംഭവിച്ചതെന്നാണ് വിദഗ്ധർ പറയുന്നത്.

പെട്ടെന്നുണ്ടായ ഷോക്കിനിടയിൽ കു‍ഞ്ഞ് ആണാണോ പെണ്ണാണോ എന്നു നോക്കാൻ പോലും സാധിച്ചില്ലെന്നു സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകിയ ഫുണ്ടിലെ മകലാന പറയുന്നു. തന്റെ 20 വർഷത്തെ പ്രവർത്തനത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്നും ഫുണ്ടിലെ പറഞ്ഞു. 

മറ്റു ചടങ്ങുകളൊന്നും നടത്താതെ കുഞ്ഞിനെയും അമ്മയോടൊപ്പം സംസ്കരിച്ചു. അമ്മ രോഗബാധിതയായപ്പോൾ വിദഗ്ധ ചികിത്സ ലഭ്യാമാക്കിയിരുന്നെങ്കിൽ കുഞ്‍ിനെ രക്ഷപ്പെടുത്താനാകുമായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അപൂർവങ്ങളിൽ അപൂർവം എന്നാണ് ഈ സംഭവത്തെക്കുറിച്ച് വിദഗ്ധർ പറയുന്നത്.

Read More : Health News