Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദന്താരോഗ്യമില്ലായ്മ പ്രമേഹ സാധ്യത കൂട്ടും

dental-care

വദനാരോഗ്യം എന്നത് വായ വൃത്തിയായും രോഗങ്ങൾ വരാതെയും സംരക്ഷിക്കുന്നതാണ്. ദിവസം രണ്ടു നേരം പല്ലു തേച്ചാൽ ആരോഗ്യമായി എന്നും രോഗങ്ങൾ അകലും എന്നുമാണ് നമ്മളിൽ പലരും കരുതുന്നത് എന്നാൽ വദനാരോഗ്യവും പല്ലിന്റെ ആരോഗ്യവും കേവലം വെളുത്തു തിളങ്ങുന്ന പല്ലുകളും മാത്രമല്ല. വായുടെ ആരോഗ്യം ശ്രദ്ധിക്കുന്നില്ല എങ്കില്‍ പ്രമേഹം വരാൻ സാധ്യത കൂടുതലാണെന്ന് ഒരു പഠനം മുന്നറിയിപ്പു നൽകുന്നു.

എൻഡോക്രൈൻ സൊസൈറ്റിയുടെ നൂറാമത് വാർഷിക സമ്മേളനമായ ENDO 2018 ൽ അവതരിപ്പിച്ച ഒരു പഠനമാണ് പല്ലുകളുടെ ആരോഗ്യവും പ്രമേഹസാധ്യതയുമായുള്ള ബന്ധം കണ്ടെത്തിയത്. കലിഫോർണിയയിലെ സിറ്റി ഓഫ് ഹോപ്പ് നാഷണല്‍ മെഡിക്കല്‍ സെന്ററിലെ റെയ്നാള്‍ഡ് സമോവയുടെ നേതൃത്വത്തിൽ ആണ് പഠനം നടത്തിയത്.

ഇരുപതു വയസ്സിനു മുകളിൽ പ്രായമുള്ള 9670 പേരിലാണ് പഠനം നടത്തിയത്. ഇവർ 2009–2014 കാലയളവിലെ നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഭാഗമായി ദന്തടോക്ടർമാരുടെ പരിശോധനയ്ക്കു വിധേയവർ ആയിരുന്നു.

ഫാസ്റ്റിങ് പ്ലാസ്മ ഗ്ലൂക്കോസ്, ഹീമോഗ്ലോബിൻ A1C, പ്രമേഹം ഇവയനുസരിച്ച് ബോഡിമാസ് ഇൻഡക്സ്, ഗ്ലൂക്കോസ് ടോളറൻസ് ഇവ അപഗ്രഥിച്ചു. ഇൻസുലിനോ ഓറൽ ഏജന്റുകളോ ഉപയോഗിച്ച് ഇവ ചികിത്സിക്കാമോ എന്നും പരിശോധിച്ചു. കാവിറ്റി മൂലമോ മോണരോഗം മൂലമോ നഷ്ടപ്പെട്ട പല്ലുകളുടെ എണ്ണം രേഖപ്പെടുത്തി.

പ്രായം, ലിംഗം, വർണം, വർഗം, പ്രമേഹ കുടുംബ ചരിത്രം, പുകവലി, മദ്യപാനം, വിദ്യാഭ്യാസ ദാരിദ്ര സൂചിക ഇവയെല്ലാം വിശദമായി പഠിച്ചതിൽ നിന്നും ഗ്ലൂക്കോസ് ടോളറൻസും ദന്തങ്ങളുടെ അവസ്ഥയും തമ്മിൽ ബന്ധമുണ്ടെന്ന് മനസ്സിലായി.

ഗ്ലൂക്കോസ് ടോളറൻസ് കുറയും തോറും പല്ലുകളുടെ എണ്ണത്തിലും കുറവു വരുന്നതായി പഠനത്തിൽ കണ്ടു. ഇത് സാധാരണ ഗ്ലൂക്കോസ് ടോളറൻസ് (NGT) ഉള്ളവരിൽ 45.57 ശതമാനവും അബ്നോർമൽ ഗ്ലൂക്കോസ് ടോളറൻസ് (AGT) ഗ്രൂപ്പിന് 67.61 ശതമാനവും പ്രമേഹം ബാധിച്ച (DM) ഗ്രൂപ്പിന് 82.87 ശതമാനവും ആണെന്നു കണ്ടു.

നഷ്ടപ്പെട്ട പല്ലുകളുടെ ശരാശരി എണ്ണത്തിലുള്ള വ്യത്യാസം മൂന്നു ഗ്ലൂക്കോസ് ടോളറൻസ് ഗ്രൂപ്പിലും വ്യക്തമായിരുന്നു. NGT ഗ്രൂപ്പിന് 2.26 ഉം AGT ഗ്രൂപ്പിൽ 4.41 ഉം പ്രമേഹ ഗ്രൂപ്പിൽ ഇത് 6.8 ഉം ആയിരുന്നു.

Read More : Health and Fitness