സ്ട്രക്ചറും വീൽചെയറുമില്ല; രോഗിയെ എടുത്തുകൊണ്ടു പോകേണ്ട ഗതികേടിൽ ജനറൽ ആശുപത്രി

പനിപ്പേടിയിൽ തലസ്ഥാനം വിറങ്ങലിക്കുമ്പോൾ ഏറ്റവുമധികം ആളുകൾ ചികിത്സയ്ക്കെത്തുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സ്ട്രക്ചറോ വീൽചെയറോ ട്രോളിയോ ലഭ്യമല്ലാത്ത സ്ഥിതി. പനി ബാധിച്ച് ചികിത്സ തേടിയ രോഗിയുട ബന്ധു വീൽചെയറിനായി ആശുപത്രി സ്റ്റാഫിനെ സമീപിച്ചപ്പോൾ അതൊന്നും ഇവിടെ ലഭ്യമല്ലെന്നും രോഗിയെ എടുത്തുകൊണ്ടു പോകേണ്ടി വരുമെന്നും പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

നൂറുകണക്കിനു ജനങ്ങൾ ചികിത്സയ്ക്കെത്തുന്ന നഗരഹൃദയത്തിലുള്ള ഒരു സർക്കാർ ആശുപത്രിയുടെ ദയനീയാവസ്ഥയാണിത്. പനിബാധിതരെ പ്രവേശിപ്പിക്കുന്നത് 11–ാം വാർഡിലാണ്. ഇവിടേക്കു പടികൾ കയറി എത്തേണ്ട ഗതികേടിലാണ് രോഗികൾ. തീരെ അവശനിലയിലായവർ മണിക്കൂറുകളോളമെടുത്താണ് പനി വാർഡിൽ എത്തപ്പെടുന്നതുതന്നെ. ഈ വിഷയതതിൽ അധികാരികൾ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് വിഡിയോയിൽ അഭ്യർഥിക്കുന്നുണ്ട്.

Read More : ആരോഗ്യവാർത്തകൾ