സൂക്ഷിക്കുക; കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം

കോട്ടയം ജില്ലയിൽ അപൂർവ പനി ബാധിച്ച് മരണം. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 11കാരിയായ ഗൗരി കൃഷ്ണയാണ് മരിച്ചത്.  

പനിയെത്തുടർന്ന് ആദ്യം ചികിത്സ തേടുകയും പനി മാറുകയും ചെയ്തിരുന്നു. പിന്നീട് രോഗം മൂർച്ഛിച്ചതിനെത്തുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

അപൂർവമായുണ്ടാകുന്ന രോഗമാണിതെന്നും രക്തസാംപിൾ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധയനയ്ക്ക് അയച്ചിട്ടുണ്ടെന്നും ഡിഎംഒ എ. എൽ ഷീജ പറഞ്ഞു. സമീപ സ്ഥലങ്ങളിലേക്ക് പനി ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. ഗൗരികൃഷ്ണയുടെ ഇളയ സഹോദരി ശ്രീശിവയ്ക്കു പനി ബാധിച്ചതിനെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More : Health News