Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീനുവിന് മാനസികരോഗമുണ്ടോ; ഡോ.വൃന്ദ പറയുന്നു

Kottayam honour killing

കെവിൻ കൊലക്കേസുമായി ബന്ധപ്പെട്ട് കെവിന്റെ ഭാര്യ നീനുവിന് മാനസികരോഗമെന്ന പിതാവ് ചാക്കോയുടെ വാദം തള്ളി നീനുവിനെ പരിശോധിച്ച ഡോക്ടർ. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ.വൃന്ദയാണ് ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നീനുവിന് അനുകൂലമായി മൊഴി നൽകിയത്.

നീനുവിന് യാതൊരു മാനസിക പ്രശ്നങ്ങളുമില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. ഇതു സംബന്ധിച്ച വ്യക്തമായ റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കി. നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകൾ മുടക്കിയാൽ പ്രശ്നമാകുമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

നീനുവിനെ ചികിത്സയ്ക്കായി തന്റെ അടുക്കൽ കൊണ്ടുവന്നെന്നും എന്നാൽ കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉള്ളതായി തോന്നിയില്ലെന്നും ഡോക്ടർ പറഞ്ഞു. തനിക്ക് ഒരു പ്രണയമുണ്ടെന്നും അതിൽനിന്ന് ഒരിക്കലും പിൻമാറില്ലെന്ന് നീനു പറഞ്ഞിരുന്നതായും ഡോക്ടർ പറഞ്ഞു.

Read More : Health News