ലൈംഗികപങ്കാളികൾ കൂടിയാൽ കാൻസർ

ലൈംഗികതയോടുള്ള അമിതാസക്തിയും ഒന്നിലധികം ലൈംഗിക പങ്കാളികളും പുരുഷൻമാർക്കു കാൻസർ സാധ്യത കൂട്ടുന്നതായി പഠനം. ഏഴിലധികം സ്ത്രീകളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷൻമാർക്ക് പ്രോസ്റ്റേറ്റ് കാൻസർ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഓസ്ട്രേലിയയിലെ ന്യൂസൗത്ത് വെയ്ൽസ് കാൻസർ കൗൺസിൽ നടത്തിയ പഠനം പറയുന്നു. മലയാളികളായ വിശാലിനി നായർ, ഷാല്ലിക്കൽ എന്നിവരായിരുന്നു പഠനത്തിനു പിന്നിൽ.

ചെറുപ്രായത്തിൽ ലൈംഗിക കാര്യങ്ങളിൽ അമിതാസക്തി പ്രകടിപ്പിക്കുന്നവരിൽ മധ്യവയസ് എത്തുമ്പോഴേക്കും പ്രോസ്റ്റേറ്റ് കാൻസർ പിടിപെടാമെന്നും പഠനം പറയുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട് ഹോർമോണുകളിൽ വരുന്ന വ്യത്യാസമാണ് കാൻസറിലേക്കു നയിക്കുന്നത്. ലൈംഗികപ്രവർത്തനങ്ങളും ശരീരത്തിന്റെ മെറ്റബോളിസവും പുരുഷഹോർമോണായ ആന്റിജനുമായി ബന്ധപ്പെട്ടാണു നടക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസറിനു കാരണക്കാരനാകുന്നതും ഈ ആന്റിജൻ തന്നെയാണ്.

പൊണ്ണത്തടിക്കാരിലും രോഗപാരമ്പര്യമുള്ളവരിലും കാൻസർ സാധ്യതയുള്ളതായും പഠനം പറയുന്നു. ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസറിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.