മൂത്രാശയകല്ലിനെ മെരുക്കാം, സെക്സിലൂടെ!

Image Courtesy : The Man Magazine

ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മൂത്രാശയക്കല്ല് ഇല്ലാതാകുമത്രേ! തുർക്കിയിലെ അങ്കാര ട്രെയിനിങ് ആൻഡ് റിസർച്ച് ഹോസ്പിറ്റലിലെ ഗവേഷകരുടെ കണ്ടെത്തൽ വൈദ്യ രംഗത്ത് ചർച്ചയായിരിക്കുകയാണ്. മൂത്രാശയക്കല്ല് രോഗം ബാധിച്ചവരടങ്ങിയ മൂന്നു ഗ്രൂപ്പുകളിലാണ് പരീക്ഷണം നടത്തിയത്. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനാണ് ആദ്യ ഗ്രൂപ്പിന് ഗവേഷക സംഘം നൽകിയ നിർദേശം.

ഈ രോഗത്തിന് സാധാരണയായി നൽകുന്ന Tamsulosin എന്ന മരുന്ന് കഴിക്കുകയാണ് രണ്ടാമത്തെ ഗ്രൂപ്പുകാർ ചെയ്തത്. കിഡ്നി സ്റ്റോണിനുള്ള ചികിത്സയാണ് മൂന്നാമത്തെ ഗ്രൂപ്പുകാർ പിന്തുടർന്നത്. രണ്ടാഴ്ച‌യ്ക്കു ശേഷം ഗവേഷകർ നടത്തിയ നിരീക്ഷണത്തിൽ ആദ്യ ഗ്രൂപ്പിലുള്ള 31 പേരിൽ ഇരുപത്തിയാറ് ആളുകളിലും കിഡ്നി സ്റ്റോൺ ഇല്ലാതായത്രേ! രണ്ടാമത്തെ ഗ്രൂപ്പിലുണ്ടായിരുന്ന 21 പേരിൽ പത്തു പേർക്കും മൂന്നാമത്തെ ഗ്രൂപ്പിലെ 23 പേരിൽ എട്ടു പേർക്കും രോഗം മാറി.

വിശദപഠനത്തിൽ, ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടവരുടെ മൂത്രാശയത്തിൽനിന്ന് ഇല്ലാതായ കല്ലുകളുടെ ശരാശരി നീളം 4.7 മില്ലീമീറ്റർ ആണ്. അതായത് ആറു മില്ലീ മീറ്ററിൽ താഴെയുള്ള കല്ലുകൾക്ക് ഫലപ്രദമായ ചികിത്സാ രീതിയാണ് ഇതെന്ന് ഗവേഷകരുടെ പക്ഷം.