Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുകവലി നിർത്താൻ താരങ്ങളുടെ കാരണങ്ങൾ

smoking-stars രജനീകാന്ത്, കമൽ ഹാസൻ, ഫഹദ് ഫാസിൽ

മെയ് 31 ലോക പുകയില വിരുദ്ധ ദിനമാണ്. ഓരോ പുകയില വിരുദ്ധ ദിനവും കടന്നുപോകുന്നത് നിരവധി ആശങ്കകളും അപകടകരമായ കണക്കുകളും അവശേഷിപ്പിച്ചാണ്. ഓരോ സെക്കന്‍ഡിലും ലോകത്ത്‌ ഒരാള്‍ വീതം പുകയില ഉപയോഗം മൂലം മരിക്കുന്നുണ്ടെന്നായിരുന്നു ലോകാരോഗ്യ സംഘടന കഴിഞ്ഞ ലോക പുകയില വിരുദ്ധദിനത്തിൽ പുറത്തുവിട്ട കണക്ക്‌.

പുകവലിയും പുകയിലയും ഉപേക്ഷിക്കുന്നത് ശീലമാക്കിയവർക്ക് വളരെ വിഷമകരമാണ്. എന്നാൽ പുകവലി ഉപേക്ഷിച്ച ചില താരങ്ങളെ പരിചയപ്പെടാം. പുകവലി ഉപേക്ഷിച്ച് ഇവരെ പോലെ സൂപ്പർസ്റ്റാറാവാൻ അവരുടെ വാക്കുകൾ കേൾക്കാം.‌

രജനീകാന്ത്

പി.എം.കെ. നേതാവ് രാമദാസിന്റെ ആവശ്യത്തെത്തുടർന്ന് താൻ അഭിനയിച്ച ചിത്രത്തിലെ പുകവലി, മദ്യപാന രംഗങ്ങൾക്ക് കത്രികവെക്കാൻ സമ്മതിച്ചയാളാണ് രജനീകാന്ത്. അതുമാത്രമല്ല സിഗരറ്റ് വലിക്കൽ സ്റ്റൈലുകളിലൂടെ ആരാധകരുടെ മനംകവർന്നതാരം തന്റെ പിറന്നാൾദിനത്തിൽ ആരാധകരോട് സിഗരറ്റ് ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തു.

കമൽ ലിപ്​ലോക്കിനായി പുകവലി നിർത്തി?

ചെറുപ്പം മുതലേ പുകവലിക്കുന്ന താരമാണ് കമല്‍ ഹസ്സന്‍. താരം പുകവലി എന്ന ദുശ്ശീലത്തോട് വിടപറഞ്ഞു.സഹതാരങ്ങളോട് പുകവലി നിര്‍ത്താനും ആവശ്യപ്പെട്ടു. ആരോഗ്യത്തോടൊപ്പം വരാനിരിക്കുന്ന ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ മുന്നില്‍ക്കണ്ടാണ് പുകവലി നിർത്തിയതെന്നായിരുന്നു ഗോസ്സിപ്പ്.

കെ എം മാണിയുടെ ത്യാഗം

കെ എം മാണി പുകവലി തുടങ്ങിയത് ഹൈസ്കൂൾ കാലത്തായിരുന്നു. എന്നാല്‍ മൂത്ത മകളായ എല്‍സമ്മയുടെ ആദ്യ പ്രസവ സമയത്ത് പ്രാര്‍ത്ഥിക്കവേ ത്യാഗം എന്ന നിലയില്‍ ഞാന്‍ പുകവലി ഉപേക്ഷിക്കുകയായിരുന്നു. പുകവലി ഉപേക്ഷിച്ചെങ്കിലും സ്‌മോക്കേഴ്‌സ് ലങ്‌സിന്റെ വിഷമതകളുമുണ്ടെന്ന് കേരളമാകെ ചുവപ്പ് തരംഗം വീശിയപ്പോഴും പാലായില്‍ കോട്ട കാത്ത കെ എം മാണി പറയുന്നു.

ഭാര്യയെ പേടിച്ച് ഒബാമ പുകവലി നിര്‍ത്തി

ഡ്രീം ഫ്രം മൈ ഫാദര്‍ എന്ന പുസ്തകത്തില്‍ പുകവലിക്ക് അടിമപ്പെട്ടിരുന്നുവെന്ന കാര്യം ഒബാമ എഴുതിയിട്ടുണ്ട്. സ്‌മോക്കര്‍ എന്നാണ് ഒബാമ പുസ്തകത്തില്‍ തന്നെ വിശേഷിപ്പിച്ചിരുന്നത്. 2008ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള പ്രചരണം തുടങ്ങിയപ്പോള്‍ ഒബാമയുടെ പുകവലി ശീലവും പുകവലി ഉപേക്ഷിക്കാനുള്ള ശ്രമവും യുഎസ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ പ്രചാരകയായ മിഷേല്‍ ഒബാമ നേരത്തെ തന്നെ ഒബാമയുടെ പുകവലി ശീലത്തിലുള്ള അതൃപ്തി വെളിപ്പെടുത്തിയിരുന്നു.ഭാര്യയെ പേടിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പുകവലി നിര്‍ത്തിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്.

അമ്മയ്ക്കായി പുകവലി നിര്‍ത്തിയ ഷിബു ബേബി ജോണ്‍

മൂന്ന് പതിറ്റാണ്ടുകാലമായി പുകവലിച്ച മുൻ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പുകവലി നിര്‍ത്തിയ പ്രഖ്യാപനം ന‌ടത്തിയത് അമ്മ അന്നാമ്മയ്ക്കുള്ള പിറന്നാൾ സമ്മാനമായാണ്.

സൂപ്പർ സ്റ്റാർ പി സി

ഒരു പ്രമേഹ നിവാരണ ക്യാംപ് ഉദ്ഘാടനം ചെയ്യവേയാണ് താൻ പുകവലി നിര്‍ത്തുകയാണെന്ന പ്രഖ്യാപനം പി സി ജോർജ്ജ് ന‌ടത്തിയത്.

നസ്രിയക്കായി പുകവലി നിർത്തിയ ഫഹദ്

നസ്രിയ, ഫഹദിന്റെ ജീവിതത്തിലേക്കെത്തിയതോടെ പുകവലി നിർത്തിയതായി ഫഹദ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് പറഞ്ഞത്.  

Your Rating: