ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്ക് നല്ലത്

ഗര്‍ഭിണികള്‍ പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്കു സഹായിക്കുമെന്നു പഠനം. കാനഡയിലെ  ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഴവര്‍ഗങ്ങളുടെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നത്. ഒരു വയസ്സ് പ്രായമുള്ള 688 കുട്ടികളെ നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സമാനതകളുള്ള കുടുംബങ്ങളിലെ കുട്ടികളെയാണു പഠനത്തിനായി തിരഞ്ഞെടുത്തത്.

ഗര്‍ഭകാലത്തെ ആഹാരത്തിന്റെ ആറിലൊന്നെങ്കിലും പഴങ്ങളോ ജ്യൂസോ കഴിച്ചിരുന്ന അമ്മമാരുടെ കുട്ടികള്‍ക്ക് പഴങ്ങള്‍ കഴിക്കുന്നതു കുറവായിരുന്ന അമ്മമാരുടെ കുട്ടികളേക്കാള്‍ ഐക്യു ആറോ ഏഴോ പോയിന്റ് കൂടുതലുണ്ടെന്നു ഗവേഷകര്‍ മനസ്സിലാക്കി. എന്നാല്‍ ഗര്‍ഭകാലത്ത് പരിധിവിട്ടു പഴങ്ങള്‍ കഴിക്കരുതെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. പഴവര്‍ഗങ്ങള്‍ മാത്രം കഴിച്ചാല്‍ ഗര്‍ഭകാലത്ത്പ്രമേഹരോഗമുണ്ടാവാനോ കുഞ്ഞിന് അമിതഭാരമുണ്ടാവാനോ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.