കൊതുകു നിങ്ങളെ കുത്തുന്നതിനു പിന്നിൽ?

ഒരു കൂട്ടം ആളുകൾക്ക് നടുവിലിരിക്കുമ്പോഴും ഈ കൊതുക് എന്തേ എന്നെ മാത്രം തിരഞ്ഞു പിടിച്ചു കുത്തുന്നു എന്നോർത്ത് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇതാ അതിനു പിന്നിലെ കാരണങ്ങളും അറിഞ്ഞോളൂ...

1. രക്തഗ്രൂപ്പ് ഒ ആണോ?

മറ്റു രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നതെന്ന് 2014–ൽ ജേണൽ ഓഫ് മെഡിക്കൽ എൻഡോമോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. അതുകൊണ്ടു തന്നെ ഒ ഗ്രൂപ്പ് രക്തത്തിൽ പെട്ടവർ കൊതുകു പരത്തുന്ന രോഗങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതലുകളും സ്വീകരിക്കുക

2. ഗർഭിണികളാണോ?

പ്രായമായവരേയും കുഞ്ഞുങ്ങളേയും അപേക്ഷിച്ച് ഗർഭിണികളെയായിരിക്കും കൊതുക് കൂടുതലായും ആകർഷിക്കുന്നത്. മെറ്റബോളിക് നിരക്കു കൂടിയവർക്കായിരിക്കും കൊതുകുകടി കൂടുതൽ ഏൽക്കേണ്ടി വരുന്നത്. കാരണം അവർ കാർബൺ ഡൈ ഓക്സൈഡ് കൂടുതലായി പ്രൊഡ്യൂസ് ചെയ്യുന്നുണ്ട്. ഗർഭ കാലഘട്ടത്തിൽ മെറ്റബോളിക് നിരക്ക് കൂടുതലയാരിക്കും.

3. കൊതുകുകളെ ആകർഷിക്കുന്ന ജീനുകൾ

ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ ജീനുകളാണ് കൊതുകുകളെ മനുഷ്യരിലേക്ക് ആകർഷിപ്പിക്കുന്നതെന്ന് 2013–ൽ ഇൻഫെക്ഷൻസ്, ജനിറ്റിക്സ് ആൻഡ് ഇവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ശരീരത്തിന്റെ ഗന്ധം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് ഈ ജീനുകളാണ്. ഈ ജീനുകൾ ഉള്ളവരിൽ കൊതുകുകളെ ആകർഷിക്കുന്ന തരത്തിലുള്ള കെമിക്കലുകൾ പുറപ്പെടുവിക്കുന്നുണ്ട്. ഇതു കൊതുകുകൾ മണത്തെടുക്കുകയും ഒരു ഗ്രൂപ്പിനു നടുവിൽപ്പോലും നിങ്ങളെ തിരഞ്ഞെടുത്ത് കുത്തുകയും ചെയ്യുന്നു.