സാൾട്ട് തെറപ്പി ആസ്മ അകറ്റുമെന്ന്

ആസ്മ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സാൾട്ട് തെറപ്പി ഫലപ്രദമാകുന്നതായി സാക്ഷ്യപ്പെടുത്തലുകൾ. ഇൻഹേലറുകളും സ്റ്റിറോയ്ഡുകളും ഉപയോഗിച്ചിരുന്നവർക്ക് സാൾട്ട് തെറപ്പിക്കു ശേഷം അതിന്റെ ആവശ്യമേ വന്നിട്ടില്ലെന്ന് തെറപ്പി കഴിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. 10-12 അടിയുള്ള ഒരു മുറിയിൽ ഏകദേശം നാല് ടൺ ഉപ്പ്. ശ്വസിക്കുന്നതാകട്ടെ ആവിയായിപ്പോകുന്ന ഉപ്പും. ഇതാണ് എട്ടു വയസുകാരി ഇപ്ഷിതയെ ആസ്മയിൽ നിന്നകറ്റിയതെന്ന് അവർ പറയുന്നു.

നോയിഡയിലെയും ഗുർഗോണിലെയും രണ്ട് സെന്ററുകളിൽ മാത്രമാണ് ഇപ്പോൾ സാൾട്ട് തെറപ്പി നിലവിലുള്ളത്. ഇത് ഹാലോ തെറപ്പി എന്നും അറിയപ്പെടുന്നുണ്ട്. രണ്ടു വയസു മുതൽ ഇൻഹേലറുകളും സ്റ്റിറോയ്ഡുകളും ഉപയോഗിച്ചു തുടങ്ങിയതാണ് ഇപ്ഷിത. എന്നാൽ ഇപ്പോൾ ആസ്മയുടെ ലക്ഷണങ്ങളിൽ നിന്നു മോചിതയായതായി ഇപ്ഷിത അവകാശപ്പെടുന്നു. ഇടയ്ക്കിടെ ചുമയും ശ്വാസംമുട്ടും വരുന്ന പ്രകൃതക്കാരിയായിരുന്നു. കുഞ്ഞു പ്രായം മുതൽ ഇൻഹേലർ കൂടെക്കൂടുകയും ചെയ്തു. എന്നാൽ രണ്ടു വർഷം മുന്നേ തെറപ്പി ആരംഭിച്ചപ്പോൾ സ്റ്റിറോയ്ഡുകളോട് ബൈ പറഞ്ഞു. അതിനു ശേഷം ഇതുവരെ ചുമയും വന്നിട്ടില്ല. ഇപ്ഷിതയുടെ അമ്മ സരസ്വതി സിങ്ങിന്റെ വാക്കുകൾ. തെറപ്പിയുടെ 20 സെക്ഷനുകൾ പൂർത്തീകരിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും മകളുടെ മനോഭാവം തചന്നെ മാറുകയും അവൾ സന്തോഷവതിയാതായും അവർ പറയുന്നു.

മെഹക് എന്ന നാലു വയസുകാരനും ആസ്മയിൽ നിന്ന് മോചനം ലഭിച്ചതായി അച്ഛൻ ഗംഗാദീപ് അരോറ പറയുന്നു

സാൾട്ട് റൂം ഓപ്പറേറ്റർമാർ പറയുന്നത് ഇത് സുരക്ഷിതവും ഈ അടുത്ത കാലത്തായി ഏററെ പ്രചാരം നേടുകയും ചെയ്തതായാണ്. ആസ്മയ്ക്കു മാത്രമല്ല ബ്രോങ്കൈറ്റിസ്, എക്സിമ പോലുള്ള രോഗങ്ങൾക്കും ഇത് സഹായകരമാണത്രേ.

ആസ്മ ഓസ്ട്രേലിയ മെഡിക്കൽ അസ്വൈസറി കമ്മിറ്റി ചെയറും റെസ്പിറേറ്ററി ഫിസിഷനുമായ ഡോ. സൈമൺ ബോളർ ഈ ചികിത്സാരീതിയെ പിന്തുണയ്ക്കുന്നില്ല. സാൾട്ട് ട്രീറ്റ്മെന്റ് ശരിയായ രീതിയിലുള്ളതല്ലെങ്കിൽ രോഗികൾക്ക് ആസ്മ അറ്റാക്ക് ഉണ്ടാകും. സാൾട്ട് കൊണ്ടുള്ള ഒരു മുറിയിൽ ഇരിക്കുന്നതിന്റെ പേരിൽ അങ്ങനെ സംഭവിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു.