കാൻസറിനെ പ്രതിരോധിക്കാൻ ബ്രൊക്കോളി

കാഴ്ചയിൽ സിമ്പിളാണെങ്കിലും ബ്രൊക്കോളി പോഷക ഗുണത്തിന്റെ കാര്യത്തിൽ ഒരു ഫൈവ് സ്റ്റാർ തന്നെ. വിറ്റമിൻ കെ, സി, ഫോളിക് ആസിഡ്, പൊട്ടാസ്യം, ഫൈബർ എന്നിവയും സമൃദ്ധമായടങ്ങിയ പച്ചക്കറിയാണിത്. രുചികരമായ ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന സൾഫോറഫേൻ എന്ന പദാർത്ഥം കാൻസറിനെ പ്രതിരോധിക്കുമെന്നാണ് വിദഗദ്ധർ പറയുന്നത്.

കരൾ, ശ്വാസകോശം, ത്വക്ക്, പ്രോസ്റ്റേറ്റ്, ബ്രസ്റ്റ് എന്നിവിടങ്ങളിലുണ്ടാകുന്ന അർബുദ ബാധയെ ചെറുക്കാൻ കാലറി അധികമില്ലാത്ത ഈ പച്ചക്കറിക്കു കഴിയും. ആന്റി ഇൻഫ്ലമേറ്ററി പ്രോപർട്ടീസ് അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും മികച്ചതാണിത്. മാത്രമല്ല കിഡ്നിയുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുവാനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ബ്രൊക്കോളി വളരെ നല്ലതാണ്. അമിതവണ്ണം കുറയ്ക്കാനും ഇതുപകരിക്കും.

ബ്രൊക്കോളി വിഭവങ്ങളെ പരിചയപ്പെടാം

കാബേജ് കുടുംബത്തിൽ പെടുന്ന ബ്രൊക്കോളി കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.