Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ സൂക്ഷിക്കുക!

night-shift-job

സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന  സ്ത്രീയാണെങ്കിൽ തുടർന്നു വായിക്കുക. സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളിൽ അർബുദത്തി സാധ്യത 19 ശതമാനം വർധിപ്പിക്കുന്നുണ്ടത്രേ ! 

അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 3,909,152 പേരേയും 61 ആർട്ടിക്കിളുകളിൽ വന്ന 1,14,628 കാൻസർ റിപ്പോര്‍ട്ടുകളും ഗവേഷകർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ സ്താനാർബുദ സാധ്യത കൂടുതലാണെന്നാണ്.  ഈ പഠനങ്ങളിൽ നിന്ന് ദീർഘകാല രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് പതിനൊന്നു തരം കാൻസർ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ദീർഘകാലം രാത്രി ഷിഫ്റ്റിൽ ജോലി ചെയ്തിട്ടുള്ള സ്ത്രീകൾക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ചർമാർബുദം(41%), സ്തനാർബുദം(32%), ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ കാൻസർ(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു. 

അതുകൊണ്ട് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ശാരീരിക പരിശോധനകളും കാൻസർ പരിശോധനയും നടത്തണമെന്ന് കാൻസർ എപ്പിഡെമോളജി, ബയോമാർക്കേഴ്സ് ആൻഡ് പ്രിവൻഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Read More : ആരോഗ്യവാർത്തകൾ