Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസം തികയാതെയുള്ള പ്രസവസാധ്യത അറിയാം ഈ രക്ത പരിശോധനയിലൂടെ

blood-test

ചില അവസരങ്ങളില്‍ ഗര്‍ഭിണികളെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്നൊരു കാര്യമാണ് മാസം തികയാതെയുള്ള പ്രസവം. പ്രസവസമയം മുന്‍കൂട്ടി ഡോക്ടര്‍ക്ക്‌ പറയാന്‍ സാധിക്കുമെങ്കിലും ചിലപ്പോഴെങ്കിലും ഈ കണക്കുകൂട്ടലുകള്‍ താളം തെറ്റിയേക്കാം. പറഞ്ഞ സമയത്തിനു മുന്‍പേ പ്രസവം നടക്കുമ്പോഴാണ് അതിനെ മാസം തികയാതെയുള്ള പ്രസവം അഥവാ പ്രിമെച്യൂര്‍ ഡെലിവറി എന്നു പറയുന്നത്. 

കണക്കുകൂട്ടല്‍ തെറ്റുന്നതിന്റേയോ അല്ലെങ്കില്‍ അംമ്‌നിയോട്ടിക് ദ്രവം നഷ്ടമാകുക തുടങ്ങിയ അവസ്ഥകളിലാണ് ഇതുണ്ടാകുന്നത്. ചെറിയ തോതിലെങ്കിലും ഇത് കുഞ്ഞിന് ദോഷകരവുമാണ്.  എന്നാല്‍ ഈ സങ്കീര്‍ണത ഒഴിവാക്കാന്‍ ഒരു പുതിയ തരം ബ്ലഡ്‌ ടെസ്റ്റ്‌ കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെയും ഡെന്‍മാര്‍ക്കിലെയും ഒരു സംഘം ഗവേഷകര്‍.

80% കൃത്യതയോടെ തന്നെ മാസം തികയാതുള്ള പ്രസവമുണ്ടാകുമോ ഇല്ലയോ എന്ന് ഇതുവഴി സ്ഥിരീകരിക്കാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ചെലവ് വളരെ കുറഞ്ഞ ഈ ടെസ്റ്റ്‌ നടത്തുക വഴി ഗര്‍ഭിണിക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരത്തെ കണ്ടെത്താം. 

എന്നാല്‍ ഈ ടെസ്റ്റ്‌ ആളുകളില്‍ പരീക്ഷിക്കുന്നതിനു മുന്‍പ് കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് വേണ്ടി വരുമെന്ന് ഇതിനു നേതൃത്വം നല്‍കിയ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.  ലോകമെമ്പാടും 15 മില്യന്‍ സ്ത്രീകളാണ് ഒരു വർഷം മാസം തികയാതെയുള്ള പ്രസവത്തിന്റെ സങ്കീര്‍ണതകള്‍ അനുഭവിക്കുന്നത്. 

അള്‍ട്രാ സൗണ്ട് സ്കാനിങ്ങിനെക്കാള്‍ ചെലവു കുറഞ്ഞ ഈ ടെസ്റ്റ്‌ കൊണ്ട് കൃത്യമായ പ്രസവത്തീയതി കണ്ടെത്താന്‍ സാധിക്കും. അമ്മയുടെയും പ്ലാസന്റയുടെയും ഭ്രൂണത്തിന്റെയും ഫീറ്റല്‍ ജീനുകളിലെ cell-free RNA യുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തുന്നതാണ്  ഈ ടെസ്റ്റ്‌. ശരീരത്തിലെ ജനതികപരമായ എല്ലാ നിര്‍ദേശങ്ങളും വഹിക്കുന്ന മെസ്സഞ്ചര്‍ മോളിക്യൂള്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്‌.

Read More : Health News