ബി.പി കുറയ്ക്കാൻ എട്ട് എളുപ്പ മാർഗങ്ങൾ

തൂക്കം കുറയ്ക്കുക. 10 കിഗ്രാം കുറച്ചാൽ ബി. പി 6/3 എങ്കിലും കുറയും. 30 മിനിറ്റെങ്കിലും നീണ്ടു നിൽക്കുന്ന നടത്തം പോലുള്ള എയ്റോബിക് വ്യായാമങ്ങളാണ് ബി പി നിയന്ത്രിക്കാൻ നല്ലത്.

ദിവസം ആറുഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. ബിപി 4/2 അളവു കുറയും.

പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പില്ലാത്ത പാലുൽപന്നങ്ങൾ എന്നിവ കൂടുതലുള്ള ആഹാരക്രമമാണ് ബി.പി നിയന്ത്രിക്കാൻ അനുയോജ്യം.

മദ്യം , പുകവലി എന്നിവ ഒഴിവാക്കണം.

ശരീരത്തിൽ യൂറിക് ആസിഡ് അമിതമായാൽ ബിപി കൂടാൻ സാധ്യതയുണ്ട്. പഞ്ചസാരയും പഴങ്ങളും കൂടുതലായി കഴിക്കുന്നവരിൽ വ്യായാമം വഴി ഫ്രക്ടോസിൽ നിന്നുള്ള ഊർജം ഉപയോഗിക്കാതെ വരുമ്പോൾ യൂറിക് ആസിഡിന്റെ ഉത്പാദനം കൂടും. ഫ്രക്ടോസ് ഉപയോഗം 25 ഗ്രാമായി നിയന്ത്രിക്കുകയാണ് പരിഹാരം. നന്നായി വ്യായാമം ചെയ്യുന്നവരാണെങ്കിലേ ഭക്ഷണത്തിനൊപ്പം ധാരാളം പഴങ്ങൾ കഴിക്കാവൂ.

കാലറി നിയന്ത്രണവും പ്രധാനം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം മാത്രം ലഭിക്കാനുള്ള ഭക്ഷണം കഴിക്കുക.

സ്ട്രെസ്സ് കുറയ്ക്കുക. ബി. പി രോഗിയുടെ 70% ഹൃദ്രോഗസാധ്യതയും ഇങ്ങനെ ഒഴിവാക്കാം.

30 മിനിറ്റിൽ താഴെ ദിവസവും ഉച്ചനേരത്ത് മയങ്ങുന്നത് നല്ലതാണ്. ഉച്ചയുറക്കം സിംപിളാണ് പവർഫുൾ ആണ്!

ഡോ. സാജിദ് ജമാൽ