എന്നാലും എന്റെ അച്ഛാ ഇങ്ങനെ നഖം വെട്ടാമോ?

കത്രിക കൊണ്ട് നഖം വെട്ടാനൊരുങ്ങുമ്പോൾ കരയുന്നതായി ഭാവിക്കുന്ന കുഞ്ഞിന്റെ വിഡിയോ ഇതിനോടകം യുട്യൂബിൽ ഹിറ്റായി കഴി‍ഞ്ഞു. ഇതെഴുതുമ്പോൾ എട്ടു ലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞ വിഡിയോ വായനക്കാരിൽ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കാനിടയുണ്ട്. കുഞ്ഞുങ്ങളുടെ നഖം കത്രിക ഉപയോഗിച്ചാണോ അതോ പല്ലു കൊണ്ട് കടിച്ചാണോ നീളം കുറയ്ക്കേണ്ടത്?

വളരെ മൃദുലവും കനം കുറഞ്ഞതുമായതിനാൽ മതിയായ ശ്രദ്ധ കൊടുത്തില്ലെങ്കിൽ മുറിവുണ്ടാകാനിടയുതിനാൽ ആഴ്ചയിലൊരിക്കല്ലെങ്കിലും നഖം വെട്ടുന്നതാണ് അഭികാമ്യം.

കുഞ്ഞുങ്ങളുടെ നഖം വെട്ടുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുഞ്ഞു കൈകൾ അനങ്ങതെ മുറുകെ പിടിച്ചിട്ട് നഖത്തിന്റെ ഏതെങ്കിലുമൊരു അറ്റത്ത് നിന്നു വേണം മുറിക്കേണ്ടത്.

നഖത്തിന്റെ വശത്തുള്ള ചർമ്മം ചെറുതായി അമർത്തിപിടിച്ചാൽ നഖം വ്യക്തമായി കാണാനും മുറിവുണ്ടാകുന്നത് ഒഴിവാക്കാനും സാധിക്കും.

നവജാതശിശുക്കളാണെങ്കിൽ വളരെ ശാന്തമായിരിക്കുമ്പോൾ (കുഞ്ഞ് ഉറങ്ങുമ്പോഴോ പാൽകുടിക്കുമ്പോഴോ) നഖം വെട്ടാം.

കുട്ടികൾക്കായി പ്രത്യേക രൂപകൽപന ചെയ്ത നെയിൽ കട്ടറോ കത്രികയോ മാത്രം ഉപയോഗിക്കുക. നല്ല വെളിച്ചമുള്ള സ്ഥലമാണ് നഖം വെട്ടാൻ തിരഞ്ഞെടുക്കേണ്ടത്.

കുഞ്ഞിന്റെ നഖം പല്ല് കൊണ്ട് കടിച്ച് മുറിക്കുന്നത് കുഞ്ഞിനു അണുബാധയുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ആർ. കൃഷ്ണമോഹൻ

കൺസൾട്ടന്റ് പീഡിയാട്രീഷൻ

പീഡിയാട്രിക് അലർജി സ്പെഷ്യലിസ്റ്റ്

താലൂക്ക് ആശുപത്രി, ബാലുശേരി, കോഴിക്കോട്