സുഖദാമ്പത്യത്തിനു സർവാംഗാസനം

ചെയ്യുന്ന വിധം: രണ്ടു കാലുകളും ചേർത്തുവച്ചു മലർന്നു കിടക്കുക. അതോടൊപ്പം ഇരു കൈകളും ശരീരത്തോടു ചേർത്തു തറയിൽ കമഴ്ത്തി വയ്ക്കുക. ശ്വാസമെടുത്തുകൊണ്ട് ഇരു കാലുകളും സാവധാനം തറയ്ക്കു ലംബമായി ഉയർത്തുക. അതോടൊപ്പം ശ്വാസം വിട്ടുകൊണ്ട് ശരീരം മുഴുവനായി തറയിൽനിന്നുയർത്തുകയും ഉടൻതന്നെ ഇരു കൈകളുടെയും മുട്ടുകൾ തറയലൂന്നി നടുവിനു താങ്ങിപ്പിടിച്ച് ശരീരമ കഴിയുന്നത്ര മുകളിലേക്ക് ഉയർത്തുകയും ചെയ്യുക. തലയുടെ പുറകും ഇരുതോളുകളും കൈമുട്ടുകളും മാത്രമേ തറയിൽ പതിക്കാവൂ.

ഈ അവസ്ഥയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ഇതു ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാതെയും ശരീരം വളയാതെയും ശ്രദ്ധിക്കേണ്ടതാണ്. ബുദ്ധിമുട്ടു തോന്നുമ്പോൾ ശ്വാസം വിട്ടുകൊണ്ട് ഇരു കാലുകളും തലയുടെ പുറകോട്ടു ചരിക്കുക. അതോടൊപ്പം ഇരു കൈകളും നടുവിൽ നിന്നെടുത്ത് തറയിൽ. കമഴ്ത്തിവയ്ക്കുകയും ശ്വാസമെടുത്തുകൊണ്ട് കൈകൾ തറയിലൂന്നി കാൽമുട്ടു മടക്കാതെയും തല ഉയർത്താതെയും പൂർവസ്ഥിതി പ്രാപിക്കാവുന്നതാണ്. 

ഇതേപോലെ ഒന്നോ രണ്ടോ തവണ കൂടി ചെയ്യാവുന്നതാണ്. 

ഗുണങ്ങൾ

ഈ ആസനം ചെയ്യുന്നതുമൂലം സ്ത്രീകളുടെ ഗർഭാശയത്തിനുണ്ടാകുന്നസ്ഥാനഭ്രംശം നിശ്ശേഷം മാറിക്കിട്ടുന്നു. തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം സുഗമമായി നടക്കുന്നു. 

തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം ത്വരിതഗതിയിൽ നടക്കുന്നു. ശ്വാസകോശത്തിനും ഹൃദയത്തിനും ശരീയായ പ്രവർത്തനം ക‍ിട്ടുന്നു. യുവത്വം നിലനിൽക്കുന്നതിനു വളരെയധികം സഹായിക്കുന്നു. ശരീരത്തിന്റെ  ഈഷ്മാവ് ഒരേ തോതിൽ നിൽക്കുന്നു. മുഖം പ്രസന്നമാകുന്നു. 

വിവരങ്ങൾക്കു കടപ്പാട്: യോഗാചാര്യ എം. ആർ ബാലചന്ദ്രന്റെ 'സ്ത്രീകൾക്ക് യോഗ' എന്ന ബുക്ക്

Read More : Health and Yoga