Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രദ്ധിക്കുക! അസൂയയുള്ളവർ വായിക്കരുത്!

colonial traditional fusion house കൊളോണിയൽ – ട്രെഡീഷനൽ ശൈലികൾ സംയോജിപ്പിച്ചു രൂപകൽപന ചെയ്ത വീട്.

എല്ലാ വീട്ടിലും കാണാം കൈയടി നേടുന്ന ചില ഡിസൈൻ മികവുകൾ. ഈ വീട്ടിൽ ഫാമിലി ലിവിങ് റൂമിന്റെ ക്രിയാത്മകതയ്ക്കാണ് നൂറിൽ നൂറു മാർക്കും ലഭിച്ചിരിക്കുന്നത്. മുകൾനിലയിലെ സ്വിമ്മിങ് പൂളും ഇഞ്ചോടിഞ്ച് മത്സരത്തിൽ തൊട്ടുപിന്നിലായുണ്ട്.

∙ 14 സെന്റിൽ 4200 ചതുരശ്രയടിയിലാണ് വീട്.

colonial-traditonal-fusion-house-hall ലിവിങ് റൂം

∙ കൊളോണിയൽ – ട്രെഡീഷനൽ ശൈലികൾ സംയോജിപ്പിച്ചാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്.

∙ മേൽക്കൂരയുടെ അതേ ഡിസൈൻ പോർച്ചിലും ആവർത്തിച്ചത് പുറംകാഴ്ചയുടെ ഭംഗി കൂട്ടി.

∙ പുറത്തെ ഷോവോളിൽ അലുമിനിയം ക്ലാഡിങ് ചെയ്തു.

∙ മുറ്റത്ത് ബാംഗ്ലൂർ സ്റ്റോൺ പാകി.

∙ ജനലുകൾക്കെല്ലാം ഉയരക്കൂടുതൽ (11 അടി) ഉണ്ട്. ചിലത് ഒറ്റപ്പാളിയുമാണ്.

∙ ജനാലകൾക്കും വാതിലുകൾക്കുമെല്ലാം വിയറ്റ്നാമിൽ നിന്നുള്ള തേക്കിൻതടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

colonial-traditonal-fusion-house-living ഫാമിലി ലിവിങ് റൂം

∙ മേൽക്കൂരയിൽ ഷിംഗിൾസ് നൽകി.

∙ മറ്റ് മുറികളേക്കാൾ അഞ്ചടി ഉയരത്തിലുള്ള ഫാമിലി ലിവിങ് റൂമാണ് വീടിന്റെ ഹൈലൈറ്റ്. ഓപൻ ആയ ഈ ഇടം താഴത്തെ നിലയെയും മുകളിലെ നിലയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. എല്ലായിടത്തു നിന്നും ഇവിടം കാണാൻ പറ്റുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

∙ പിയു ഫിനിഷിലുള്ള പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കാബിനറ്റ് പണിതത്.

∙ നാനോവൈറ്റ് സ്ലാബ് ആണ് കൗണ്ടർടോപ്പിന് ഉപയോഗിച്ചത്.

∙ അടുക്കളയിലെ ബാക്സ്പ്ലാഷിന് (കൗണ്ടർടോപ്പിനും കാബിനറ്റിനും ഇടയിലുള്ള ഇടം) ഗ്ലാസ് ആണ്.

∙ ഊണുമുറിയിൽ വോൾപേപ്പർ ഉപയോഗിച്ചിട്ടുണ്ട്. ചുവരിൽ പ്ലൈവുഡ് കൊണ്ട് പാനലിങ് ചെയ്ത് വെള്ള നിറം നൽകി.

∙ ഗോവണിയുടെ കൈവരികൾ തേക്കുകൊണ്ടാണ്. കാഴ്ചയിലെ ഭംഗിക്കായി നടുവിൽ ബീം നൽകി ഓരോ പടിയും വാർത്ത് പിടിപ്പിക്കുകയാണ് ചെയ്തത്.

colonial-traditonal-fusion-house-kitchen

∙ ബാത്റൂമുകളിൽ വെറ്റ്, ഡ്രൈ ഏരിയ വേർതിരിച്ചിട്ടുണ്ട്.

∙ ഫ്ലോറിങ്ങിന് രാജസ്ഥാനിൽ നിന്ന് നേരിട്ട് മാർബിൾ വാങ്ങി. അങ്ങനെ ചതുരശ്രയടിക്ക് 250 രൂപയോളം ലാഭം കിട്ടി.

colonial-traditonal-fusion-house-pool മുകൾനിലയിലെ പൂളിലേക്ക് പുറത്തുനിന്നു നേരിട്ട് പ്രവേശിക്കുകയും ചെയ്യാം.

∙ വരാന്തയോടും ഫാമിലി ലിവിങ്ങിനോടും ചേർന്നുള്ള രണ്ട് കോർട്‌യാർഡുകൾ വീടിന്റെ ഭംഗി കൂട്ടുന്നു.

∙ മുകളിലെ നിലയിൽ രണ്ട് കിടപ്പുമുറികളും സ്വിമ്മിങ് പൂളുമാണ് ഉള്ളത്. പൂളിലേക്ക് പുറത്തുനിന്നു നേരിട്ടു പ്രവേശിക്കാൻ പടികളുണ്ട്.

Project Facts

Location: തിരുനാവായ, മലപ്പുറം

Area: 4200 Sqft

Designers: ഷിയാസ് ഇബ്രാഹിം, സിജോ കൃഷ്ണൻ, സിറാജ്

ആസ്കോൺ ബിൽഡേഴ്സ്

മൂവാറ്റുപുഴ

asconbuilders@gmail.com

Owner: ബഷീർ ഗുരുക്കൾ

ചങ്ങംപള്ളി ഹൗസ്

Your Rating: