പച്ചപ്പിനു നടുവിൽ പ്രൗഢിയോടെ

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് ട്രഡീഷണൽ കന്റെംപ്രറി ശൈലികളുടെ മിശ്രണമായി ഈ വീട് സ്ഥിതി ചെയ്യുന്നത്.  2600 ചതുരശ്രയടിയാണ് വിസ്തീർണം. രണ്ടു തട്ടുകളായി നൽകിയ സ്ലോപ് റൂഫാണ് വീടിന്റെ പുറംകാഴ്ചയെ അടയാളപ്പെടുത്തുന്നത്. മുകളിൽ ഓടുമേഞ്ഞിട്ടുണ്ട്. വൈറ്റ്+ ബെയ്ജ് നിറങ്ങളാണ് എലിവേഷനിൽ നൽകിയത്. പുറംഭിത്തികളിൽ ഗ്രൂവുകൾ നൽകി ടെക്സ്ചർ പെയിന്റ് ചെയ്തു. ഇത് ക്ലാഡിങ് ഇഫക്ട് നൽകുന്നു.

തടിയിൽ കടഞ്ഞെടുത്ത മണിച്ചിത്രത്താഴ്‌ ശൈലിയിലുളള രണ്ടുപാളി വാതിലാണ് വീടിന്റെ പ്രവേശനകവാടത്തിൽ സ്വാഗതമോതുന്നത്. ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അപ്പർ ലിവിങ്, നാലു കിടപ്പുമുറികൾ എന്നിവയാണ് വീട്ടിൽ ഒരുക്കിയിട്ടുള്ളത്. വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിനു ഉപയോഗിച്ചത്. ഓരോ മുറികളിലും ഹൈലൈറ്റർ നിറങ്ങൾ നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്.

സ്‌റ്റെയിൻലെസ് സ്റ്റീലാണ് ഗോവണിയുടെ കൈവരികളിൽ ഉപയോഗിച്ചത്. വശത്തെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങളും നൽകിയിട്ടുണ്ട്. മുകളിൽ പ്രൗഢമായ ഷാൻലിയർ അഴക് പകരുന്നു.

ഉപയുക്തത നൽകിയുള്ള കിടപ്പുമുറികൾ,. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും കിടപ്പുമുറികളിൽ ഒരുക്കി. ലളിതമായ അടുക്കള. സമീപം വർക്ക് ഏരിയ നൽകി. മറൈൻ പ്ലൈ കൊണ്ട് കബോർഡുകൾ നിർമിച്ചു. ഗ്രാനൈറ്റാണ് കൗണ്ടറുകൾക്ക് നൽകിയത്.

അത്യാവശ്യം മുറ്റം നൽകി പിന്നിലേക്കിറക്കിയാണ് വീട് പണിതത്. ഫലവൃക്ഷങ്ങളും ചെടികളും ലാൻഡ്സ്കേപ് അലങ്കരിക്കുന്നു. അറുപതു ലക്ഷം രൂപയാണ് നിർമാണത്തിന് ചെലവായത്.

Project Facts

Location- Mallappally,Pathanamthitta

Area- 2600 SFT

Owner- Midhun