Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് നിങ്ങൾക്കും മാതൃകയാക്കാം; ആനന്ദം നിറയുന്ന വീട്!

experimental-home-calicut സ്വന്തം വീട് സ്വയം ഒരുക്കുമ്പോൾ ലഭിക്കുന്ന ചാരിതാർഥ്യമാണ് ഏറ്റവും വലിയ സന്തോഷം എന്നു പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഇദ്രിസ് എന്ന ഗൃഹനാഥൻ...

കലാകാരനായ ഉടമസ്ഥൻ തന്നെ ഡിസൈൻ ചെയ്തു പണിത വീടാണിത്. തന്റെ വീട്ടിൽ എപ്പോഴും ആനന്ദം നിറയണം എന്നായിരുന്നു ഉടമസ്ഥന്റെ ആഗ്രഹം. ഇതിനായുള്ള പരീക്ഷണങ്ങളാണ് ഈ വീട്ടിൽ അടിമുടി കാണാൻ കഴിയുക. വീടുപണിയുടെ വിവിധ മേഖലകളിലുള്ള സ്പെഷലിസ്റ്റുകൾ സുഹൃത്തുക്കളായി ഉള്ളതും സഹായകരമായി എന്നു ഗൃഹനാഥൻ പറയുന്നു. 

experimental-home-elevation

നിയതമായ രൂപഘടന ഒന്നുമില്ല വീടിന്. അകത്തളങ്ങളിലും നിയതമായ ചിട്ടപ്പെടുത്തലുകളോ നിയന്ത്രണങ്ങളോ ഒന്നുമില്ല. പക്ഷേ അകത്തേക്ക് കയറിയാൽ തന്നെ കലാപരതയുടെ സ്പർശം ദൃശ്യവേദ്യമാകും. കണ്ണിൽ കുത്തിക്കയറുന്ന കടുംനിറങ്ങളൊന്നുമില്ല വീട്ടിൽ. പോസിറ്റീവ് എനർജി നിറയ്ക്കുന്ന വെള്ളയുടെ മനോഹാരിത മാത്രം...

experimental-home-lawn

ലിവിങ്, ഡൈനിങ്, അപ്പർ ലിവിങ്, കിച്ചൻ, വർക്ക് ഏരിയ എന്നിവയെല്ലാം വീട്ടിലുണ്ട്. എന്നാൽ നിശ്ചിതമായ ക്രമീകരണങ്ങൾ ഒന്നുമില്ല..എല്ലാ ഇടങ്ങളും അലസമലസം ഒഴുകിനടക്കുന്നു. ധാരാളം കാറ്റും വെളിച്ചവും നിറയുന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ. കയറുമ്പോൾ തന്നെ പോസിറ്റീവ് എനർജി പകരുന്ന ഇടങ്ങൾ...

experimental-house-living

ഫ്ലോറിങ്ങിൽ തന്നെ വൈവിധ്യം കാണാം. നോർമൽ വിട്രിഫൈഡ് ടൈലുകൾക്ക് പുറമെ ചിലയിടത്ത് റെഡ് ഓക്സൈഡ്, ചിലയിടത്ത് വുഡൻ ഫ്ലോർ, രാജസ്ഥാൻ സ്‌റ്റോൺ, എന്നിവയെല്ലാം പരീക്ഷിച്ചിട്ടുണ്ട്.

experimental-home-upper

ഒരു ഫർണിച്ചറും ഇവിടെ പുറത്തുനിന്നു വാങ്ങിയിട്ടില്ല. പഴയ വീട് പൊളിച്ചപ്പോൾ ലഭിച്ച പല സാധനങ്ങൾക്കും ഇവിടെ പുതിയ രൂപഭാവങ്ങൾ കൈവന്നിരിക്കുന്നു.

experimental-home-dining
  • പഴയ വീട്ടിൽ ഉപയോഗിച്ചിരുന്ന കട്ടിലാണ് ഊണുമേശയായി രൂപം മാറിയത്.
  • പഴയ തയ്യൽ മെഷീന് മുകളിലാണ് വാഷ് ബേസിൻ ഉറപ്പിച്ചത്.
  • ഗസീബോയിൽ പഴയ അമ്മിക്കല്ലുകളാണ് ഇരിപ്പിടങ്ങളായി രൂപം മാറിയത്.

L സീറ്റർ സോഫയാണ് ലിവിങ്ങിൽ നൽകിയത്. പഴയ കട്ടിലിനു മുകളിൽ ഒരു ഗ്ലാസ് ടോപ് നൽകിയപ്പോൾ ഊണുമേശ റെഡി! ഊണുമേശ, സ്വീകരണമുറിയിലെ ടീപോയ്, പാഷ്യോ എന്നിവിടങ്ങളിൽ നൽകിയ കസേരകളുടെ ഡിസൈൻ ശ്രദ്ധേയമാണ്.  ഉടമസ്ഥൻ തന്നെ വരച്ച് ആശാരിയെക്കൊണ്ട് സ്ഥലത്തുവച്ചുതന്നെ കൊത്തിയെടുത്തതാണ് കസേരകൾ.

experimental-home-tred

തേക്കിൻ തടി കൊണ്ടാണ് ഗോവണിയുടെ പടികൾ. ട്രീറ്റ് ചെയ്തെടുത്ത കമ്പക്കയറാണ് കൈവരികളായി ഉപയോഗിച്ചിരിക്കുന്നത്. മുകൾനിലയിൽ  ഒരു ലിവിങ് സ്‌പേസും നൽകിയിട്ടുണ്ട്.

experimental-home-stair

അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. പുതിയ കാലത്തിനു യോജിച്ച മോഡേൺ സൗകര്യങ്ങൾ കിടപ്പുമുറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ജിപ്സം ഫോൾസ് സീലിങ്, മൂഡ് ലൈറ്റിങ്, അറ്റാച്ഡ് ബാത്റൂമുകൾ, വാഡ്രോബുകൾ എന്നിവ മുറിയിൽ ഹാജർ വയ്ക്കുന്നു. 

experimental-home-bed
experimental-home-bedroom

ഗൃഹനാഥൻ അത്യാവശ്യം പാട്ടുപാടുന്ന, സംഗീതം ആസ്വദിക്കുന്ന വ്യക്തിയാണ്. മുകൾനിലയിൽ പാട്ടുകൂടലുകൾക്കായി ഒരു മുറിയും വേർതിരിച്ചിരിക്കുന്നു. യൂക്കാലിയുടെ തടിയാണ് ഇവിടെ മേൽക്കൂരയിൽ കഴുക്കോലിന് പകരം നൽകിയിരിക്കുന്നത്. അമ്മിയുടെ രൂപം കൊത്തിവച്ച തടിപാനൽ ഇവിടെ കാഴ്ച മറയ്ക്കാനായി നൽകി.

experimental-home-music

നീണ്ട ഇടനാഴിയിലാണ് അടുക്കള. ഇവിടെയും ഭിത്തികളിൽ വൈറ്റ് ടൈലുകൾ വിരിച്ചിരിക്കുന്നു.

experimental-home-kitchen

പുറത്ത് ഒത്തുചേരലിനായി ഒരു ഗസീബോ ഒരുക്കി. ചിത്രപ്പണികളുള്ള പോളികാർബണേറ്റ് ഗ്ലാസുകളാണ് ഇവിടെ മേൽക്കൂരയിൽ നൽകിയത്. പാഷ്യോയിലും സിറ്റ്ഔട്ടിലും ഒറ്റനോട്ടത്തിൽ തടിയിൽ മെനഞ്ഞത് എന്നു തോന്നിക്കുന്ന പില്ലറുകൾ കാണാം. ഇത് യഥാർത്ഥത്തിൽ സിമന്റ് പൈപ്പിൽ വുഡൻ ഫിനിഷ് പെയിന്റ് ചെയ്തതാണ്.

experimental-home-gaseebo

കാർ പോർച്ച് വീട്ടിൽനിന്നും മാറ്റി സ്ഥാപിച്ചു. മുറ്റത്തു ചിലയിടങ്ങളിൽ നാച്വറൽ സ്‌റ്റോൺ പാകി. ചിലയിടത്ത് ചരൽ വിരിച്ചു. ചിലയിടത്ത് പുൽത്തകിടിയും നൽകിയിട്ടുണ്ട്.

experimental-house-patio

അടുത്ത ആഴ്ച മകളുടെ വിവാഹമാണ്. പൊതുവെ മലബാർ മേഖലയിൽ മണിയറയിൽ ആഡംബരങ്ങളുടെ സമ്മേളനമായിരിക്കും. ഇവിടെ അതിൽനിന്നും മാറി ലളിതമായി മുറിയൊരുക്കാനുള്ള പരീക്ഷണങ്ങളുടെ പണിപ്പുരയിലാണ് ഇപ്പോൾ ഗൃഹനാഥൻ. സ്വന്തം വീട് സ്വയം ഒരുക്കുമ്പോൾ ലഭിക്കുന്ന ചാരിതാർഥ്യമാണ് ഏറ്റവും വലിയ സന്തോഷം എന്നു പ്രവർത്തിയിലൂടെ തെളിയിക്കുകയാണ് ഇദ്രിസ് എന്ന ഈ കലാകാരൻ. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mankavu, Calicut

Area- 4000 SFT

Plot- 15 cent

Owner& Designer- Idrees

Mob- 9539066454