ഈ ഫ്‌ളാറ്റ് സൂപ്പറാ!...

ചെറിയ സ്‌പേസിൽ പരമാവധി സ്ഥല ഉപയുക്തത നൽകി ഫ്ലാറ്റ് ഒരുക്കാൻ സാധിച്ചു എന്നതാണ് ഇവിടെ എടുത്തുപറയേണ്ടത്.

തൃശൂർ ജില്ലയിൽ മിഷൻ ക്വാർട്ടേഴ്സിനടുത്താണ് ഈ ഫ്ലാറ്റ്. 1500 ചതുരശ്രയടിയുള്ള ഫ്ലാറ്റിൽ മൂന്ന് കിടപ്പുമുറികളാണുള്ളത്. സിംഗപ്പൂരിൽ താമസിക്കുന്ന ഗൃഹനാഥനും കുടുംബത്തിനും നാട്ടിലെത്തുമ്പോൾ തങ്ങാൻ പാകത്തിനാണ് ഫ്ലാറ്റ്. അതുകൊണ്ടുതന്നെ പരിപാലനം ഉറപ്പുവരുത്തുന്ന രീതിയിലാണ് ഫ്ലാറ്റ് ഡിസൈൻ ചെയ്തത്.

സെമി ഓപ്പൺ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. അതിനാൽ കൂടുതൽ വിശാലത കൈവരുന്നുണ്ട്.

വിട്രിഫൈഡ് ടൈലുകളാണ് ഫ്ളോറിങ്ങിന് ഉപയോഗിച്ചത്. കിടപ്പുമുറികളിൽ വുഡൻ ഫിനിഷുള്ള ടൈലുകളും ഇവിടെ നൽകിയിരിക്കുന്നു. ഫർണിച്ചറുകൾ ഇന്റീരിയർ തീം അനുസരിച്ച് നിർമിച്ചവയാണ്. ടിവി യൂണിറ്റിന് പിറകിലെ ഭിത്തിയിൽ വോൾപേപ്പർ നൽകി. 

ഇന്റീരിയറിലെ ഹൈലൈറ്റ് ഫ്ള്യൂയിഡ് ഡിസൈനിലുള്ള ഫോൾസ് സീലിങ്ങാണ്. ജിപ്സം ബോർഡിൽ പല ഡിസൈനുകളിലുള്ള കട്ടിങ് നൽകി കോവ് ലൈറ്റ് പിടിപ്പിച്ചതോടെ സംഭവം ക്ലാസ്സായി.

ആറുപേർക്കിരിക്കാൻ പാകത്തിനുള്ള ഊണുമേശ മഹാഗണി കൊണ്ടുണ്ടാക്കിയതാണ്.ഓപ്പൺ ശൈലിയിലാണ് കിച്ചൻ- ഡൈനിങ്. റസ്റ്റിക് ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ഫർണിഷ് ചെയ്തത്. ഗ്രാനൈറ്റാണ് കൗണ്ടറിനു നൽകിയത്.

ഓരോ കിടപ്പുമുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. അറ്റാച്ച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെ നൽകിയിരിക്കുന്നു. മാസ്റ്റർ ബെഡ്‌റൂമിൽ വുഡൻ ഫിനിഷ് ടൈലുകൾ വിരിച്ചു. ഹെഡ്ബോർഡിന്റെ ഡിസൈൻ ശ്രദ്ധേയമാണ്. വൈറ്റ് റെക്സിൻ ക്ലാഡിങ്ങിനൊപ്പം വോൾ പേപ്പർ ഒട്ടിച്ചു ഭംഗിയാക്കി. കട്ടിലിനിടയിൽ സ്‌റ്റോറേജിനും ഇടം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു കിടപ്പുമുറിയിൽ നിന്നും ബാൽക്കണി സ്‌പേസിലേക്ക് എൻട്രി നൽകി. 

ചുരുക്കത്തിൽ ചെറിയ സ്‌പേസിൽ പരമാവധി സ്ഥല ഉപയുക്തത നൽകി ഫ്ലാറ്റ് ഒരുക്കാൻ സാധിച്ചു എന്നതാണ് ഇവിടെ എടുത്തുപറയേണ്ടത്.

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mission Quarters, Thrissur

Area- 1500 SFT

Owner- Sunil Deep

Design- Anoop Chandran

Amac Architects

Mob- 9995000222

Completion year- 2017 Dec