ഇനി വീടുപണിയാൻ സ്ഥലമില്ല എന്ന് പറയരുത്!

ഒരിഞ്ച് സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല ഈ വീട്ടിൽ. ഈ നിഷ്കർഷത തന്നെയാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

സ്ഥലപരിമിതിയെ അപ്രസക്തമാക്കുന്ന ഡിസൈനാണ് ഈ വീടിന്റെ ഹൈലൈറ്റ്. കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം വെറും 2.9 സെന്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. 1550 ചതുരശ്രയടിയാണ് വിസ്തീർണം. മൈക്രോ സ്‌പേസ് മാനേജ്‌മെന്റ് എന്ന് വിശേഷിപ്പിക്കുന്ന ശൈലിയാണ് ഇന്റീരിയർ ഡിസൈനിൽ സ്വീകരിച്ചത്. അതായത് നെഗറ്റീവ് സ്‌പേസുകൾ ഉപയുക്തമാക്കുക. ത്രികോണാകൃതിയിലുള്ള പ്ലോട്ടായിരുന്നു ഇവിടെ. മൂന്നുനിലകളായാണ് വീട് പണിതത്. യെലോ, വൈറ്റ് നിറങ്ങളാണ് പുറംഭിത്തികൾക്ക് നൽകിയത്. വേർതിരിവ് നൽകുന്നതിനായി ഗ്രേ, റെഡ് ക്ലാഡിങ്ങും പതിപ്പിച്ചു.

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയത്. സാധാരണ വീടുകളിൽ ഏറ്റവും കൂടുതൽ ഡെഡ് സ്‌പേസുകൾ ഉണ്ടാകുന്നത് ഗോവണിയുടെ താഴെയാണ്. ഇവിടെ ഗോവണിയുടെ താഴെയായാണ് വീടിന്റെ സിറ്റ്ഔട്ടും പ്രവേശനകവാടവും സജ്ജീകരിച്ചത്. ഏകദേശം 100 ചതുരശ്രയടി ഏരിയ അങ്ങനെ ഉപയുക്തമാക്കി. ഒന്നാംനിലയിൽ ഗോവണിയുടെ ലാൻഡിങ് വരുന്നിടത്ത് സിറ്റിങ് സ്‌പേസ് ക്രമീകരിച്ചു.

ഓപ്പൺ കിച്ചനാണ് ഒരുക്കിയത്. ചെറിയൊരു പാൻട്രി കൗണ്ടറും ഇവിടെ ക്രമീകരിച്ചു.

കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്നതിന് ബേ ഗ്ലാസ് ജനാലകൾ പുറംഭിത്തികളിലും കിടപ്പുമുറികളിലും നൽകി. ഇതിനകത്തായി ബുക് ഷെൽഫ് ക്രമീകരിച്ചു.

ചെറിയ സ്‌പേസിലും എല്ലാം സൗകര്യങ്ങളും നൽകുന്ന നാലു കിടപ്പുമുറികളാണ് ഒരുക്കിയത്. വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ ഒരുക്കി. മാസ്റ്റർ ബെഡ്‌റൂമിൽ ഓപ്പൺ സ്‌കൈ ബാത്റൂം ക്രമീകരിച്ചു. ഇവിടെ മുകളിൽ ഗ്ലാസ് റൂഫിങ് നൽകി. 

ചുരുക്കത്തിൽ ഒരിഞ്ച് സ്ഥലം പോലും വെറുതെ കളഞ്ഞിട്ടില്ല ഈ വീട്ടിൽ. സ്ഥലഉപയുക്തതയിൽ കാണിച്ച നിഷ്കർഷത തന്നെയാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.

ചിത്രങ്ങൾ - അജീബ് കൊമാച്ചി

Project Facts

Location- Near Medical College, Calicut

Plot- 2.9 cent

Area- 1550 SFT

Owner- Adv. Salim

Construction, Design- Jeesh Venmarath

Formexx Consultants

Mob- 9847434848

Completion year- 2017